Advertisment

ആരിസോണയിൽ നവനീതം സംഗീതനിശ ജനുവരി 19 വെള്ളിയാഴ്ച

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hghhgyg

ഫീനിക്സ് : ആരിസോണയിലെ സംഗീത പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന “നവനീതം” എന്ന സംഗീത നിശ വെള്ളിയാഴ്ച ജനുവരി 19 ന് വൈകിട്ട് 07:30 ന് മേസ ആർട്സ് സെന്ററിൽ വച്ച് അരങ്ങേറും. അമേരിക്കയിലെ അറിയപ്പെടുന്ന മികച്ച വാദ്യോപകരണ കലാകാരന്മാരുടെ അകമ്പടിയോടുകൂടി ലൈവായാണ് ഈ സംഗീത മാമാങ്കം അവതരിപ്പിക്കുന്നത്.

Advertisment

സംഗീത ലോകത്തു വിസ്മയം സൃഷ്ടിച്ചുകൊണ്ട് ലോക മലയാളികളുടെ പ്രശംസയും അംഗീകാരവും പിടിച്ചു പറ്റിയ അമേരിക്കൻ മലയാളിയും അതിലുപരി അരിസോണ മലയാളിയുമായ അനുഗ്രഗീത കലാകാരൻ നവനീത് ഉണ്ണികൃഷ്ണൻ, നോർത്ത് അമേരിക്കയിലെ വിവിധ വേദികളിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ച സംഗീതാസ്വാദകരുടെ പ്രിയ ഗായകരായ ലക്ഷ്മി നായർ, മാളവിക ആനന്ദ് എന്നിവരും ഈ സംഗീത നിശയുടെ ഭാഗമാകും.

അരിസോണയിൽ ജനിച്ചു വളർന്ന സംഗീത ലോകത്തിനു മറ്റൊരു മുതൽകൂട്ടാകാവുന്ന ഭാവിയുടെ വാഗ്ദാനമായ അനുഗ്രഹീത യുവ ഗായകൻ കോളേജ് വിദ്യാർഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യയിലും നിരവധി വേദികളിൽ സംഗീത നിശ അവതരിപ്പിച്ചു ശ്രോതാക്കളെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും അരിസോണയിൽ ആദ്യമായാണ് മുഴുനീള സംഗീതനിശ ലൈവ് വാദ്യമേളത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്.

5 വയസ്സു മുതൽ ഹിന്ദുസ്ഥാനിയും തുടർന്ന് കർണ്ണാടക സംഗീതവും പഠിച്ചു നവനീത് കേവലം ഗാനങ്ങൾ ആലപിക്കുക മാത്രമല്ല, മറിച്ച് ഗാനങ്ങളുടെ രാഗ, താള, ശ്രുതി ലയങ്ങളുടെ സൂക്ഷ്മ ഭേദങ്ങള്‍ വിശകലനം ചെയ്യുകയും സംഗീത രചനകളുടെ സമാനതകളുടെ താരതമ്യവും മറ്റ് പ്രധാന വിശദാംശങ്ങളും കൂടി ശ്രോതാക്കൾക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുകയാണ് നവനീതിന്റെ രീതി.

കലാക്ഷേത്ര യൂ .സ് .എ യാണ് ആരിസോണയിലെ സംഗീത പ്രേമികൾക്കായി ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്.

കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സുസ്ത്യർഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സംഘടനയാണ് കലാക്ഷേത്ര യൂ.എസ്.ഏ. ഏകദേശം രണ്ടര മണിക്കൂർ ദൈർഖ്യമുള്ള ഈ സംഗീത നിശയിൽ മലയാളം, തമിഴ്, തെലുങ്ക് , ഹിന്ദി എന്നീ ഭാഷയിലുള്ള ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഈ പരിപാടിയിൽ വാദ്യോപകരങ്ങൾ അവതരിപ്പിക്കുന്നത് വിജു ജേക്കബ് (കീബോര്ഡ്), ജോർജ് ദേവസ്സി (വയലിൻ), റോയ് (ഗിത്താര് ), വിനോയ് ജോൺ (ബാസ്സ്), ലാൽജി (തബല), ജോയ് (ഡ്രം) എന്നിവരാണ്.

ഈ പരിപാടിയുടെ ടിക്കറ്റുകൾ മേസ ആർട്സ് സെന്റര് വെബ്സൈറ്റിലൂടെ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കും പരിപാടിയുടെ ടിക്കറ്റിനും ദയവായി ബദ്ധപ്പെടുക 480-300-9189 / 480-246-7546. 

Navneetham Music Night
Advertisment