Advertisment

കാലിഫോര്‍ണിയ ഹിന്ദു ക്ഷേത്രത്തില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
lllllllll

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഹിന്ദു ക്ഷേത്രത്തില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്.  ഹേവാര്‍ഡിലുള്ള ഷെരാവാലി ക്ഷേത്രത്തിലാണ് പുതിയ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിന്റെ ചുവരില്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വിദ്വേഷ മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ട്. 

Advertisment

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും ഇടം നല്‍കരുതെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. കോണ്‍സുലേറ്റ് സര്‍ക്കാരിനും പോലീസിനും പരാതി നല്‍കിയെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ജയശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് സംഭവത്തിന്റെ ചിത്രങ്ങള്‍ എക്സില്‍ പങ്കുവെച്ചുക്കൊണ്ട് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. ഖലിസ്ഥാന്‍ വക്താക്കളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ഭീഷണിയും ഹിന്ദു വിരുദ്ധ നേതാക്കളില്‍ നിന്നുള്ള അപകടസാധ്യതയും കണക്കിലെടുത്ത് സുരക്ഷാ ക്യാമറകളും അലാറം സംവിധാനങ്ങളും സ്ഥാപിക്കാന്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഹിന്ദു ക്ഷേത്രങ്ങളോട് ആവശ്യപ്പെട്ടു.

കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ മന്ദിറില്‍ ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

California Hindu temple
Advertisment