Advertisment

രാമസ്വാമി ടെലിവിഷൻ പരസ്യങ്ങൾ നിർത്തി, അയോവയിൽ അട്ടിമറിയെന്നു പ്രവചനം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sfbdjfbskf

ന്യൂയോർക്ക് : റിപ്പബ്ലിക്കൻ പ്രൈമറികൾക്കു തുടക്കം കുറിക്കുന്ന ജനുവരിക്കു തൊട്ടു മുൻപായി ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി ടെലിവിഷൻ പരസ്യങ്ങൾ നിർത്തി വയ്ക്കുന്നു. പല സർവേകളിലും ഏറെ പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പരസ്യങ്ങൾക്കുള്ള പണം മറ്റെന്തെങ്കിലും ഫലപ്രദമായ ആവശ്യത്തിനു വിനിയോഗിക്കാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 

രാമസ്വാമിയുടെ പിന്മാറ്റം ആസന്നമായി എന്ന വ്യാഖ്യാനത്തിനു അതു കാരണമായി. അദ്ദേഹം ഡൊണാൾഡ് ട്രംപിനു പിന്തുണ പ്രഖ്യാപിക്കും എന്ന അഭ്യൂഹവും ശക്തിപ്പെട്ടു. എന്നാൽ പ്രയോജനമില്ലാത്ത മാധ്യമത്തിൽ പണം ചെലവിടുന്നത് ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നതെന്നു അദ്ദേഹത്തിന്റെ ക്യാമ്പയിൻ പറഞ്ഞു. "ജനുവരി 15നു വലിയ അത്ഭുതം പ്രതീക്ഷിക്കുക," രാമസ്വാമി എക്‌സിൽ കുറിച്ചു. അയോവ കോക്കസ് ജനുവരി 15നാണ്. 

രാമസ്വാമി തന്നെ പിന്തുണയ്ക്കുമെന്നു ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.  ടെലിവിഷൻ പരസ്യങ്ങൾക്കു രാമസ്വാമി $4.6 മില്യൺ ചെലവഴിച്ചിട്ടുണ്ടെന്നാണ് ആഡ്ഇമ്പാക്ട് എന്ന സ്ഥാപനം പറയുന്നത്. 

vivek ramaswami
Advertisment