Advertisment

മെക്സിക്കോയിൽ നിന്നുള്ള ട്രെയിനിന്റെ രണ്ടു വശത്തും അഭയാർഥികൾ തൂങ്ങിക്കിടന്നു യാത്ര ചെയ്യുന്നതായി റിപ്പോർട്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvcdft

മെക്സിക്കോ: യുഎസ് ദക്ഷിണ അതിർത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ രണ്ടു വശത്തും അനധികൃത കുടിയേറ്റക്കാർ തൂങ്ങിക്കിടന്നു യാത്ര ചെയ്യുന്നതായി റിപ്പോർട്ട്. മെക്സിക്കോയിൽ നിന്നു 8,000 പേരുമായി യുഎസിലേക്കു പുറപ്പെട്ട കാരവനിലെ അംഗങ്ങളാണ് ഇവരെന്നു കരുതപ്പെടുന്നു. ടെക്സസിൽ എൽ പാസൊ ആണ് അവരുടെ ലക്‌ഷ്യം. 

Advertisment

'ദ ബീസ്റ്റ്' ട്രെയിനിന്റെ ഇരു വശത്തും ആളുകൾ അള്ളിപ്പിടിച്ചു കിടന്നു യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മെക്സിക്കോയിൽ ചിഹ്വാഹുവ കടന്ന ട്രെയിൻ ടെക്സസ് അതിർത്തിയോടു ചേർന്നുള്ള ഹുവാറസിലേക്കാണ് നീങ്ങുന്നത്. ടെക്സസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള പുതിയ നിയമം നടപ്പാവുന്നതിനു മുൻപ് അതിർത്തി കടക്കാനാണ് ലക്‌ഷ്യം.

ഗവർണർ ഗ്രെഗ് എയ്ബട്ട് കൊണ്ടുവന്ന നിയമം മാർച്ചിലാണ്‌ നടപ്പിൽ വരിക. ബൈഡൻ ഭരണകൂടം അതിനെ എതിർത്തിട്ടുണ്ട്. നടപ്പാക്കിയാൽ നിയനടപടി സ്വീകരിക്കുമെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറഞ്ഞിട്ടുമുണ്ട്.   

പക്ഷെ കാരവന്റെ വരവ് അതിർത്തിയിൽ ഭാരമേറ്റും. 

migrants mexico
Advertisment