Advertisment

ഓൾഡ് ഈസ്റ്റ് ഡാളസിൽ നടന്ന വെടിവയ്പ്പിൽ ആറ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
56hh

ഡാളസ് :ബുധനാഴ്ച ഉച്ചയ്ക്ക് ഓൾഡ് ഈസ്റ്റ് ഡാളസിൽ നടന്ന വെടിവെപ്പിൽ 6 വയസ്സുകാരി മരിച്ചു.

Advertisment

ഉച്ചയ്ക്ക് 2:40 ഓടെ വെടിവയ്പ്പിനോടനുബന്ധിച്ചു ഉദ്യോഗസ്ഥരെ വിളിച്ചതായി ഡാലസ് പോലീസ് പറഞ്ഞു. നോർത്ത് ഫിറ്റ്‌സുഗ് അവന്യൂവിലെ 2100 ബ്ലോക്കിൽ പരിക്കേറ്റ ഒരു കുട്ടിയെ കണ്ടെത്തി.

ഈ കൊച്ചു പെൺകുട്ടി കൂടാതെ മറ്റ് നിരവധി കുട്ടികളും സുരക്ഷിതമല്ലാത്ത തോക്കും വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. 6 വയസ്സുകാരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ മരിച്ചു.

ബുധനാഴ്ച രാത്രി, കുട്ടിക്ക് എങ്ങനെ വെടിയേറ്റുവെന്ന് ഇപ്പോഴും അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഡാലസ് പൊലീസ് പുറത്തുവിട്ടിട്ടില്ല. 

police Old East Dallas
Advertisment