Advertisment

പന്നുൻ കേസ് പ്രതിക്കു രേഖകൾ നൽകാൻ സാധ്യമല്ലെന്നു യുഎസ് ഗവൺമെന്റ്

New Update
6789j

ന്യൂയോർക്ക്: യുഎസ് പൗരനായ ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കുറ്റം ആരോപിക്കപ്പെട്ട ഇന്ത്യൻ വംശജൻ നിഖിൽ ഗുപ്ത ആവശ്യപ്പെട്ട കേസിന്റെ രേഖകൾ നൽകാൻ യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് വിസമ്മതിച്ചു. 

Advertisment

തെളിവുകളും സാക്ഷികളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടെയുള്ള രേഖകളാണ് ആവശ്യപ്പെട്ടത്. ഗുപ്‌ത (52) മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയാണെന്ന വാദം അയാളുടെ അഭിഭാഷകർ ഉന്നയിച്ചു. 

ന്യൂ യോർക്കിൽ സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് കോടതിയിൽ ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ വിക്ടർ മറേറോയുടെ മുന്നിലാണ് കേസ്. ഗുപ്തയുടെ അഭിഭാഷകർ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ജഡ്‌ജ്‌ യുഎസ് ഗവൺമെന്റിനെ പ്രതികരണം ചോദിച്ചു. ബുധനാഴ്ച സമർപ്പിച്ച മറുപടിയിലാണ് രേഖകൾ നൽകാനാവില്ലെന്നു ഡി ഓ ജെ അറിയിച്ചത്. 

പ്രതിക്ക് ആ രേഖകൾ ചോദിക്കാൻ അർഹതയില്ലെന്നു ഫെഡറൽ പ്രോസിക്യൂഷൻ പ്രതിക്ക് ആ രേഖകൾ ചോദിക്കാൻ അർഹതയില്ലെന്നു ഫെഡറൽ പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞു. അവ ആവശ്യപ്പെടാനുള്ള ന്യായങ്ങൾ പ്രതി ഹാജരാക്കിയിട്ടില്ല. 

പ്രതി ആദ്യം കോടതിയിൽ ഹാജരാവട്ടെ എന്നു യുഎസ് അറ്റോണി ഡെമിയൻ വില്യംസ് പറഞ്ഞു. ജൂൺ 30നു ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്യപ്പെട്ട ഗുപ്ത അവിടെ ജയിലിലാണ്. 

കൊലയാളിയെ വാടകയ്‌ക്കെടുത്തു എന്ന ആരോപണം തെളിഞ്ഞാൽ ഗുപ്തയ്ക്കു 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 

Gurpatwant Singh Pannun
Advertisment