Advertisment

ഡബ്ലിയു എച് ഒ എക്സിക്യൂട്ടീവ് ബോർഡിലേക്കു വിവേക് മൂർത്തിയെ വീണ്ടും നിയമിച്ചു

New Update
hgugytrewe345678

ന്യൂയോർക്ക് : ലോകാരോഗ്യ സംഘടനയുടെ  എക്സിക്യൂട്ടീവ് ബോർഡിൽ യുഎസ് പ്രതിനിധിയായി സർജൻ ജനറൽ വിവേക് മൂർത്തിയെ പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും നാമനിർദേശം ചെയ്തു. 

Advertisment

46 കാരനായ ഇന്ത്യൻ അമേരിക്കന്റെ പേര് 2022 ഒക്ടോബർ മുതൽ സെനറ്റിന്റെ അംഗീകാരത്തിനു കാത്തു കിടന്നിരുന്നതിനാൽ ബൈഡൻ അതു വീണ്ടും സെനറ്റിന് അയച്ചു. 

സർജൻ ജനറൽ എന്ന ചുമതലയ്ക്കു പുറമെ ആയിരിക്കും ഈ ദൗത്യവും എന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. 2021 മാർച്ചിൽ സെനറ്റ് അദ്ദേഹത്തെ 21ആം സർജൻ ജനറലായി അംഗീകരിച്ചിരുന്നു. അതിനു മുൻപ് മൂർത്തി ഒബാമ ഭരണകൂടത്തിലും ആ ചുമതല വഹിച്ചു. 

രാജ്യത്തിൻറെ ആരോഗ്യം ഉറപ്പാക്കുന്ന ചുമതലയാണ് സർജൻ ജനറലിനു ഉള്ളതെന്നു വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. 

കർണാടകയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ ജനിച്ച മൂർത്തി മയാമിയിലാണ് വളർന്നത്. ഹാർവാർഡ്, യേൽ സ്കൂൾ ഓഫ് മെഡിസിൻ, യേൽ സ്കൂൾ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിൽ നിന്നു ബിരുദമെടുത്തു.  

vivek murthi
Advertisment