Advertisment

വിവാദ കുടിയേറ്റ നിയമം: ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജിവെച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
poiuytr

പാരിസ് : കുടിയേറ്റത്തെ ചൊല്ലിയുള്ള രാഷ്ട്രീയ ഭിന്നതയെ തുടര്‍ന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജിവെച്ചു.പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ രാജി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചതായി ഇദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നം ഫ്രാന്‍സില്‍ ഏറെ നാളുകളായി കത്തുന്ന വിഷയമാണ്. കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ സര്‍ക്കാരിലും രാഷ്ട്രീയപ്പാര്‍ട്ടികളിലും ഭിന്നതയും വിവാദമുയര്‍ത്തുന്നതും പതിവാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ രാജി.

ചില വിദേശികളെ നാടുകടത്തുന്നതിനുള്ള നിയമം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. പ്രസിഡന്റ് മാക്രോണിന്റെ പിന്തുണയോടെയായിരുന്നു സര്‍ക്കാരിന്റെ നീക്കം.നിര്‍ദ്ദിഷ്ട കുടിയേറ്റ നിയമത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെയാണ് ബോണിന്റെ രാജി സംഭവിച്ചത്.

Controversial immigration law
Advertisment