Advertisment

കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
ഗള്‍ഫ് ഡസ്ക്
New Update
koyilandi nattukoottam riyadh chaptor

റിയാദ്: ’കടലോളം കാരുണ്യം, കടല്‍ താണ്ടിയ നാട്ടുനന്മ’ എന്ന ആപ്തവാക്യമുയര്‍ത്തിപ്പിടിച്ച് കൊണ്ട് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ 2023 - 25 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അമലേന്ദു (പ്രസിഡണ്ട്), അഷ്റഫ് ബാലുശ്ശേരി (ജനറൽ സെക്രട്ടറി), ജെയ്സൽ നന്മണ്ട (ട്രഷറർ), ഗഫൂർ കൊയിലാണ്ടി, സന്തോഷ്, യൂനുസ് (മുഖ്യ രക്ഷാധികാരികൾ), ബിബിൻ മൂലാട് (ചാരിറ്റി കൺവീനർ), ജലീൽ റിച്ചൂസ്, രാഹുൽ, നിതിൻ (വൈസ്.പ്രസിഡണ്ട്മ്മാർ), അസ്‌ലു, കനകദാസ്, ഹാഷിം.പി.വി (ജോ.സെക്രട്ടറിമ്മാർ), ഹനീഫ ഊരള്ളൂർ (പ്രോഗ്രാം കോർഡിനേറ്റർ), ഹരീഷ് നടേരി (മീഡിയ കൺവീനർ), അക്ബർ അലി (ആർട്ട് വിങ്ങ്‌) എന്നിവരെക്കൂടാതെ ഇരുപത്തിയഞ്ചംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഗഫൂർ കൊയിലാണ്ടി അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു. ഈ വർഷത്തെ ഓണം അഘോഷിക്കാൻ പുതിയ ഭരണസമതിയില്‍ തീരുമാനമെടുത്തു.

Advertisment