Advertisment

"പ്രവാസികളെ കുരുതി കൊടുക്കരുത്" എന്ന മുദ്രാവാക്യത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം ജില്ലകളിൽ കലകട്രേറ്റ് ധർണ്ണ

author-image
ജോസ് ചാലക്കൽ
New Update

പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളാതെ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നമെന്ന സർക്കാറിൻ്റെ നിലപാട് പുനപരിശോധന നടത്തണമെന്നും.പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നക്കൾക്ക് അടിയന്തര പരിഹാരവും ആവശ്യപ്പെട്ട് "പ്രവാസികളെ കുരുതി കൊടുക്കരുത്" എന്ന മുദ്രാവാക്യത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം ജില്ലകളിൽ കലകട്രേറ്റ് ധർണ്ണ നടത്തുകയാണ്.

Advertisment

publive-image

പാലക്കാട് ജില്ല ഭാരവാഹികൾ പങ്കെടുക്കുന്ന ധർണ്ണ ഇന്ന് കാലത്ത് പത്തിനൊന്ന് മണിക്ക് സിവിൽ സ്റ്റേഷൻ്റെ മുന്നിൽ നടക്കും ജില്ല പ്രസിഡൻറ ശമീർ ഫൈസി കോട്ടോപാടം അദ്ധ്യക്ഷത വഹിക്കും

പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉൽഘാടനം ചെയ്യ്തു. സംസ്ഥാന സമിതി അംഗം അൻവർ സ്വാദിഖ് ഫൈസി കാത്തിരപ്പുഴ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു .

നിസാമുദ്ധീൻ ഫൈസി, സുബൈർ മൗലവി, റഹീം ഫൈസി, ഷാഫി ഫൈസി, ഇസ്മായിൽ ദാരിമി, മൂസ ദാരിമി, സത്താർ ഫൈസി, ഹബീബ് ഫൈസി തൃത്താല, സൈനുദ്ധീൻ മാസ്റ്റർ, ബഷീർ മുസ്ലിയാർ മണ്ണാർക്കാട്, ബഷീർ മുസ്ലിയാർ ആലത്തൂർ, സജീർ പേഴുംകര, ദാനീഷ് ,ഷക്കീൽ, ജംഷീർ, നൗഷാദ് കോങ്ങാട് എന്നീർ പങ്കെടുത്തു.ജനറൽ സെക്രട്ടറി അഷ്ക്കാലി കരിമ്പ സ്വാഗതവും ട്രഷറർ സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട് നന്ദിയും പറഞ്ഞു

Advertisment