Advertisment

വടകരയില്‍ ജയരാജനെ നേരിടാന്‍ കെ. പ്രവീണ്‍കുമാര്‍ ഇറങ്ങിയേക്കും ; മല്‍സരിക്കാനില്ലെന്ന് സുധീരനും ബിന്ദുകൃഷ്ണയും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ല്‍ കോ​ൺ​ഗ്ര​സ്​ വ​ട​ക​ര​യി​ൽ സ​മ്മ​ർ​ദ​ത്തി​ൽ. മ​ണ്ഡ​ല​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കൊ​ത്ത മി​ക​ച്ച സ്​​ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം മ​ത്സ​രി​ക്കി​ല്ലെ​ന്ന വാശിയിലാണ്. ഇതേ തുടര്‍ന്ന് കെ.പി.സി.സി. സെക്രട്ടറി കെ പ്രവീണ്‍കുമാറിനാണ് ഇപ്പോള്‍ സാധ്യത കണക്കാക്കപ്പെടുന്നത്.

Advertisment

publive-image

സി​പി​എം സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ല​യെ​ടു​പ്പു​ള്ള ഒ​രു നേ​താ​വ് വ​ട​ക​ര​യി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന​താ​ണ് പാ​ർ​ട്ടി​യി​ലെ പൊ​തു​വി​കാ​രം. എന്നാല്‍ മുല്ലപ്പളളി പിന്‍മാറുന്നതോടെ തോല്‍വി പേടിച്ച് പിന്മാറുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസിനെതിരെ ഉയരുന്നുണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മാ​ണ്.

എ​ന്നാ​ൽ, ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കി​നെ അ​റി​യി​ച്ചു.

തുടര്‍ന്ന് വി എം സുധീരന്‍, ബിന്ദു കൃഷ്ണ എന്നിവരെ പരിഗണിച്ചു. എന്നാല്‍ ഇരുവരും മല്‍സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രവീണ്‍കുമാറിനെയാണ് പരിഗണിക്കുന്നത്.

ടി. ​സി​ദ്ദി​ക്ക് വ​യ​നാ​ടും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​ല​പ്പു​ഴ​യി​ലും അ​ടൂ​ർ പ്ര​കാ​ശ് ആ​റ്റി​ങ്ങ​ലും മ​ത്സ​രി​ക്കും എ​ന്ന​താ​ണു നി​ല​വി​ലെ നി​ല.

ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പി ജയരാജന്‍ മല്‍സരക്കളത്തിലേക്ക് ഇറങ്ങിയതുപോലെ, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വടകരയില്‍ മല്‍സരിക്കട്ടെ എന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. വിജയസാധ്യതയുള്ള മറ്റ് പേരുകളും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. വടകരയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ കണ്ടെത്തട്ടെ എന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുള്ളത്.

 

Advertisment