Advertisment

പ്രയാ​ഗ മാർട്ടിൻ കന്നടയിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

Image result for prayaga martin

മലയാളത്തിന്റെ പ്രിയതാരം പ്രയാ​ഗ മാർട്ടിൻ കന്നടയിലേക്ക്. കന്നട സൂപ്പര്‍താരം ഗണേഷ് നായകനാവുന്ന ഗീത എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, രാമലീല, പഴയ ബോംബു കഥ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങൾ അവതരിപ്പിച്ചു.

Advertisment