Advertisment

എന്റെ തുടുത്ത കവിളുകള്‍ മിസ് ചെയ്യുന്നോ ? എങ്കില്‍ ക്ഷമിക്കണം - ആരാധകരോട് ക്ഷമാപണവുമായി പ്രീതി സിന്റ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡിന്റെ സൗന്ദര്യ ബിംബമായിരുന്നു പ്രീതി സിന്റ. വലിയ വിവാദങ്ങളില്‍ അകപ്പെടാതെ മാന്യമായി പ്രൊഫഷനെ കൈകാര്യം ചെയ്ത താരം .

എന്നാല്‍, പ്രീതി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. കവിളുകള്‍ എല്ലാം കുറഞ്ഞു കൂടുതല്‍ മെലിഞ്ഞ് സുന്ദരിയയാണ് പ്രീതിയുടെ വരവ്. ആ പഴയ പ്രീതിയെ മിസ് ചെയ്യുന്നവര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ഓര്‍മ്മചിത്രമാണ് ശ്രദ്ധേയമാകുന്നത്.

'എന്റെ തുടുത്ത കവിളുകള്‍ മിസ് ചെയ്യുന്ന, അതെന്നോട്  മറക്കാതെ പറയുന്ന എന്റെ ആരാധകര്‍ക്ക്, ഞാനിത് പറയുന്നതില്‍ ഖേദിക്കുന്നു. നമ്മള്‍ എല്ലാവരും മാറും, എല്ലാവരും വളരും. പ്രീതി കുറിച്ചു.

ഒരു പ്രകൃതി നിയമം തന്നെയാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത് . അതവര്‍ അംഗീകരിക്കുന്നു എന്നതാണ് പ്രീതി എന്ന നടിയുടെ മഹത്വം.

ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനഫുമൊത്ത് കാലിഫോര്‍ണിയയിലാണ് പ്രീതി ഇപ്പോള്

indian cinema
Advertisment