New Update
Advertisment
മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം മുംബൈയിൽ അറസ്റ്റിലായി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി.
സാവദാൻ, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡ് കേന്ദ്രീകരിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടിയുടെ അറസ്റ്റ്.
ഇവരെ കൂടാതെ മറ്റ് നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കൂടുതൽ വിവരങ്ങൾ ഏജൻസി പുറത്ത് വിട്ടിട്ടില്ല. നേരത്തെ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്തിരുന്നു.