Advertisment

ഗര്‍ഭകാലത്തെ മലബന്ധം ഒഴിവാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

New Update

ഗര്‍ഭകാലത്ത് പല സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ടും ഇത് ഉണ്ടാകാം. ദഹനം കൃത്യമായി നടക്കാത്തതും ഭക്ഷണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഭക്ഷണംകൃത്യമായി കഴിക്കാത്തതും എല്ലാം മലബന്ധത്തിലേക്ക് നയിക്കുന്നു. ഗര്‍ഭകാലത്തെ മലബന്ധം അകറ്റാൻസഹായിക്കുന്ന ചില ഭക്ഷണങ്ങൾ...

Advertisment

publive-image

നാരങ്ങ: ഒരു ​​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ രണ്ടോ മൂന്നോ ടീസ്പൂൺ നാരങ്ങ നീര് ചേർത്ത്

കുടിക്കുന്നത് ഗര്‍ഭകാലത്തെ മലബന്ധം അകറ്റാൻ സഹായിക്കും.

ഓറഞ്ച്: മലബന്ധം അകറ്റാൻ ഓറഞ്ച് വളരെ നല്ലതാണ്. ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുക.

ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. അതിലുപരി ഇതിലുള്ള

വിറ്റാമിന്‍ സി ഗര്‍ഭിണി

ഡ്രൈഫ്രൂട്‌സ്: ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ശീലമാക്കാം. ഈന്തപ്പഴം,

ഉണക്കമുന്തിരി എന്നിവയെല്ലാം മലബന്ധത്തെ ഇല്ലാതാക്കുന്നു.

തെെര്: തൈരിലടങ്ങിയിട്ടുള്ള പ്രോബയോട്ടിക് ബാക്ടീരിയ ദഹനത്തെ ഉത്തേജിപ്പിക്കുന്നു.

മാത്രമല്ല ഇതിലൂടെ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തെെര് കഴിക്കുന്നത് മലബന്ധ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

pregnate lady 6
Advertisment