Advertisment

പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന ഒഐസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി പ്രേംസണ്‍ കായംകുളത്തിന് കൊല്ലം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ഒ ഐ സി സി നാഷണൽ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന് കൊല്ലം ജില്ലാ കമ്മറ്റിയുടെ ഉപഹാരം നൽകുന്നു.

കുവൈറ്റ് സിറ്റി: 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ഒ ഐ സി സി നാഷണൽ ജനറൽ സെക്രട്ടറി കൊല്ലം ജില്ലാ കമ്മറ്റിയുടെ ചാർജ്ജുള്ള പ്രേംസൺ കായംകുളത്തിന് ഒ ഐ സി സി കൊല്ലം ജില്ല കമ്മറ്റി യാത്രായപ്പ് നൽകി.

മങ്കഫ് പ്രേംസൺ കായംകുളത്തിന്റെ വസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടു നടന്ന ചടങ്ങിൽ കൊല്ലം ജില്ലാ കമ്മറ്റി പ്രസിഡന്റ് സൈമൺ കൊട്ടാരക്കര അദ്ധ്വക്ഷത വഹിച്ചു. ഒ ഐ സി സി നാഷ്ണൽ സെക്രട്ടറി മനോജ് ചണ്ണപ്പേട്ട ഉത്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷംസു താമരക്കുളം സ്വാഗതവും, സെക്രട്ടറി ബിജു ജോർജ്ജ്, ട്രെഷറർ ജോർജ്ജി ജോർജ്ജ് , മനോജ് പുയപ്പള്ളി, എന്നിവർ സംസാരിച്ചു. പ്രേംസൺ കായംകുളം നന്ദിയും പറഞ്ഞു.

Advertisment