Advertisment

കുവൈറ്റ്, ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യ; ഇന്ധനവില മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ കുറഞ്ഞേക്കാമെന്ന്‌ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: എണ്ണ ഉത്പാദന രാജ്യങ്ങളായ റഷ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളോട് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അതുവഴി ഇന്ധനവില കുറയ്ക്കാനാകുമെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കൊവിഡ് മഹാമാരി മൂലം ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതിനാല്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ പ്രധാന എണ്ണ ഉത്പാദന രാജ്യങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ തീരുമാനിച്ചതായി മന്ത്രി പറയുന്നു.

'' കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കുറഞ്ഞ ഇന്ധനം മാത്രമാണ് ഈ രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. കുറഞ്ഞ ഇന്ധനം മാത്രമാണ് ഇപ്പോഴും ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ കൊവിഡിന് മുമ്പുണ്ടായിരുന്നതുപോലെ ഇന്ധനത്തിന്റെ ആവശ്യകത ഉയര്‍ന്നു. അതിനാല്‍, രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു''-വാരണാസിയില്‍ നടന്ന ഒരു പരിപാടിയില്‍ മന്ത്രി പറഞ്ഞു.

ഡീസല്‍, പെട്രോള്‍, ഗ്യാസ് എന്നിവയുടെ വില എപ്പോള്‍ കുറയുമെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ഇവയുടെ വില കുറയാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറയുന്നു.

Advertisment