Advertisment

ആ സമയത്ത് ഒക്കെ സിനിമയുടെ ലൊക്കേഷനിൽ എത്തുമ്പോൾ നായിക മാത്രമായിരിക്കും സെയിം പ്രായത്തിൽ ഉള്ളവർ, നമിത പ്രമോദ് പറഞ്ഞത് കേട്ട് ഷോക്കായിപ്പോയി, ഇപ്പോഴത്തെ നായികമാരുമായി എനിക്ക് പഴയ പോലെ അത്ര അടുപ്പമില്ല; മനസ് തുറന്ന് പൃഥ്വിരാജ്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മലയാള സിനിമയിലെ മുൻനിര നായകാരന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹം അഭിനയം രംഗത്ത് മാത്രമല്ല നിർമ്മാതാവ് സംവിധായകൻ തുടങ്ങിയ നിലകളിലും സിനിമ ഇൻഡസ്ട്രിയിൽ തൻ്റേതായ കഴിവുകൊണ്ട് നല്ലൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമ ആയിരുന്നു പൃഥ്വിരാജിൻ്റെ ആദ്യത്തെ മലയാള ചിത്രം. പൃഥ്വിരാജ് ഈയിടെ ഒരു സിനിമയുടെ പ്രമോഷൻ്റെ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അപർണ ബാലമുരളിയെ കുറിച്ചായിരുന്നു പൃഥ്വിരാജ് സംസാരിച്ചത്.

പൃഥ്വിരാജിന് കൂടെ അഭിനയിക്കുന്ന അപർണ്ണ ബാലമുരളിയെ ശരിക്കും അങ്ങോട്ട് അറിയില്ലെന്നും കാരണമെന്തെന്നാൽ പൃഥ്വിരാജ് ആദ്യമായി സിനിമയിൽ വന്ന സമയത്ത് വളരെ ചെറുപ്പമായിരുന്നു ആ സമയത്ത് കൂടെ അഭിനയിച്ചിരുന്നത് നടൻ ജഗതിയും ജഗദീഷും ഒക്കെ ആയിരുന്നു. ആ സമയത്ത് എടുത്ത സിനിമകളിൽ ഒക്കെ അവരെ എടാ പോടാ എന്നു വിളിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പ്രായം കുറഞ്ഞവരുടെ കൂടെ അഭിനയിച്ചത് കുറവായിരുന്നു. ആ സമയത്ത് ഒക്കെ സിനിമയുടെ ലൊക്കേഷനിൽ എത്തുമ്പോൾ നായിക മാത്രമായിരിക്കും സെയിം പ്രായത്തിൽ ഉള്ളവർ.

ആ സമയത്ത് കൂടെ അഭിനയിച്ചിരുന്ന നടികളൊക്കെയുമായി നല്ല ബന്ധമായിരുന്നു. നടി നവ്യ നായർ, മീരാ ജാസ്മിൻ,സംവൃത സുനിൽ, കാവ്യാമാധവൻ തുടങ്ങിയവരൊക്കെയായിരുന്നു തുടക്കകാലത്തിൽ പൃഥ്വിരാജിൻ്റെ നായികമാരായിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതലും പുതുമുഖ നായികമാരാണ് കൂടെ അഭിനയിക്കുന്നത്. തന്നെക്കാൾ ചെറുപ്പം ഉള്ള നായികമാരാണ് ഇവരൊക്കെ. അപർണ്ണ ബാല മുരളി തന്നെക്കാൾ 13 വയസ്സ് ഇളയതാണ്. മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. നടി നമിത പ്രമോദ് അമർ അക്ബർ അന്തോണിയുടെ സെലിബ്രേഷൻ സമയത്ത് ഞാൻ മൂന്നാം ക്ലാസ് മുതൽ പൃഥ്വിരാജിൻ്റെ വലിയ ഒരു ആരാധികയാണ് എന്ന് പറഞ്ഞിരുന്നു. ഇവർ തമ്മിൽ അത്രയും പ്രായ വ്യത്യാസം ഉണ്ട്.

നടൻ സുകുമാരൻ്റെയും മല്ലികയെ സുകുമാരൻ്റെയും രണ്ടാമത്തെ മകനാണ് പൃഥ്വിരാജ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ കാലുറപ്പിച്ച പൃഥ്വിരാജ് നായകനായി തന്നെയായിരുന്നു സിനിമയിലേക്ക് വന്നത്. അതുകൊണ്ടുതന്നെ പൃഥ്വിരാജ് തുറന്നു പറയുകയാണ് ഇവർ ഒന്നുമായി എനിക്ക് അടുത്ത ബന്ധം ഒന്നും ഇല്ല എന്ന്. വാസ്തവം, ക്ലാസ്മേറ്റ്, കടുവ, അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ നിന്നും അഭിപ്രായം ഒന്നും ഇല്ലാതെ പോയത് ഗോൾഡ് എന്ന സിനിമക്ക്‌ മാത്രമായിരുന്നു. പൃഥ്വിരാജിൻ്റെ കാപ്പ എന്ന പുതിയ സിനിമക്ക് സംയുക്തമായ പ്രതികരണമാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

അദ്ദേഹത്തിൻ്റേതായി നിരവധി സിനിമകളാണ് ഇനി വരാനുള്ളത്. തെലുങ്കിൽ സലാം എന്ന സിനിമയാണ് പ്രഭാസിനൊപ്പം ചെയ്യാനിരിക്കുന്നത്.

Advertisment