Advertisment

യാത്രകാരെ കയറ്റുന്നതിൽ നിയന്ത്രണം ഏർപെടുത്തിയാൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ടി. ഗോപിനാഥ്ടി. ഗോപിനാഥ്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ഒരു സീറ്റിൽ ഒരു യാത്രക്കാരനെ മാത്രമേ കയറ്റാവു എന്ന നിർദേശം സ്വകാര്യ ബസ് കൾക്ക് അന്നത്തെ ചിലവുകൾക്കുള്ള വരുമാനം പോലും ലഭിക്കുകഇല്ല. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനും ഡീസൽ അടിക്കാനും പണം ലഭിക്കാത്ത സാഹചര്യത്തിൽ ബസ്കൾ നിന്ന് പോകും.എന്നും ആൾ കേരള ബസ് ഓപ്പറേറ്റർസ് ഒർഗനൈസെഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് അറിയിച്ചു.

Advertisment

publive-image

ബസുകൾ ഓടിക്കണം എന്ന് സർക്കാർ നിർബന്ധിച്ചാൽ ഡീസൽനു ഇളവ്കളും, തൊഴിലാളികൾക്ക് ശബളം കൊടുക്കാൻ സർക്കാർ സഹായവും ഉണ്ടാവണം. നിലവിൽ ഒരു മാസത്തെ വാഹന നികുതി ഒഴിവാക്കി തന്നിട്ട് ഉണ്ടങ്കിലും അത് കൊണ്ടൊന്നും വ്യവസായം മുന്നോട്ട് പോകില്ല.

ഒരു ക്വാർട്ടർ നികുതി ഒഴിവാക്കണം. 25 ദിവസമായി നിൽക്കുന്ന ബസ് കളുടെ ബാറ്ററി എല്ലാം ചാർജ് ഇറങ്ങിപോയി കഴിഞ്ഞു. കനത്ത ചൂട് മൂലം ടയർ എല്ലാം കേടുവന്നു തുടങ്ങി, ഇനി ബസ് സ്റ്റാർട്ട്‌ ചെയ്യണമെങ്കിൽ ഒരു മെക്കാനിക്ന്റെ സഹായം ഇല്ലാതെ കഴിയാത്ത സ്ഥിതിയിലാണ്.

തൊഴിലാളി ക്ഷേമ നിധി സർക്കാർ അടക്കണം, ഇൻഷുറൻസ് സർക്കാർ ഏറ്റടുക്കണം, ബസ് ഉടമകൾ ധനകാര്യസ്ഥാപനത്തിൽ നിന്ന് എടുത്ത വായ്പകൾക്ക് പലിശ ഇല്ലാത്ത മോറട്ടോറിയം അനുവദിക്കണം. ഇനി ബസ് റോഡിൽ ഇറക്കാൻ 30000 രൂപ മുതൽ 50000 രൂപ വരെ എങ്കിലും ആവശ്യം ആയി വരും. അതിനു സർക്കാർ പലിശ രഹിത വായ്പ അനുവദിക്കണം.

മേല്പറഞ്ഞ ആവശ്യങ്ങൾ മുഖ്യമന്ത്രിക്കും, ഗതാഗത മന്ത്രിക്കു അയച്ചു കൊടുത്തിരുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലങ്കിൽ ബസ് കൾ റോഡിൽ ഇറക്കാൻ കഴിയില്ല എന്ന് അറിയിച്ചിട്ടുണ്ട്.

private bus service
Advertisment