Advertisment

ജൂലൈ ഒന്നുമുതല്‍ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെക്കും: ടി.ഗോപിനാഥന്‍

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: സ്വകാര്യ ബസ്സുകള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചില്ലെങ്കില്‍ ജൂലൈ ഒന്നുമുതല്‍ ജി.ഫോം കൊടുത്ത് ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ പറഞ്ഞു.

Advertisment

publive-image

ഡീസല്‍ വില പിന്‍വലിക്കുക, സ്വകാര്യ ബസ് ഉടമകള്‍ക്ക് ഡീസല്‍ സെയില്‍ ടാക്‌സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണ്ണാ സമരം പാലക്കാട് ഹെഡ് പോസ്‌റ്റോഫീസിനുമുന്നില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായുന്നു അദ്ദേഹം.

കോവിഡ് 19 കാലഘട്ടത്തില്‍ സാമൂഹ്യ അകലം പാലിച്ച് യാത്രക്കാരെ കയറ്റുമ്പോള്‍ വര്‍ദ്ധിപ്പിച്ചു ബസ് ചാര്‍ജ്ജ് പിന്‍വലിച്ച നടപടി ബസ്സുടമകളോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പി.ബേബി അധ്യക്ഷനായി. ആര്‍.മണികണ്ഠന്‍, പി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

private bus
Advertisment