Advertisment

സൗദിയിലെ സ്വകാര്യ, വിദേശ സ്കൂളുകളിൽ അഗസ്റ്റ് 20 മുതല്‍ മാനജേര്‍ തസ്തികയില്‍ സ്വദേശിയെ നിയമിക്കണം: വിദ്യാഭ്യാസ മന്ത്രാലയം.

author-image
admin
New Update

റിയാദ് : പുതുയ ഉത്തരവുമായി വിദ്യാഭ്യാസ മന്ത്രാലയം സൗദിയിലെ സ്വകാര്യ, വിദേശ സ്കൂളുകളിൽ മാനജേര്‍ തസ്തികയില്‍ സ്വദേശിയെ  നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഹിജ്‌റ പുതു വർഷം (ആഗസ്റ് 20) മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

Advertisment

publive-image

പുതുതായി നിയമിക്കപെടുന്ന മാനേജര്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള നിയമാവലികള്‍ പൂര്‍ണ്ണ മായി പാലിച്ചിരിക്കണം സ്കൂളിൻറെ ചെലവിൽ മന്ത്രാലയമാണ് മാനജേര്‍ നിയമനം നടത്തുക. ഒരു അധ്യയന വര്ഷത്തേക്ക് പരിശീലനടിസ്ഥാനത്തിലാണ് ആദ്യ നിയമനം നടത്തുക. ജോലിയില്‍ സംതൃപ്തിയുണ്ടെങ്കില്‍ കരാർ പുതുക്കും.

വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ വിലയിരുത്തലിൽ 80 ശതമാനത്തിൽ കുറഞ്ഞ പോയിന്റ് ലഭിക്കുകയോ, മന്ത്രാലയത്തിന്റെ നിയമത്തിനോ സ്കൂളിൻറെ നടത്തിപ്പിനോ നിരക്കാത്ത പ്രവർത്തനങ്ങളോ, ഉത്തരവാദിത്തത്തിൽ വീഴ്ചയോ സംഭവിച്ചാൽ ജോലിയിൽ തുടരാനാവില്ല.എന്ന് മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നു.

സ്കൂൾ മാനേജരായി നിയമിക്കപ്പെടുന്ന ഉദ്യോഗാര്ഥിക്ക് ആവശ്യമായ യോഗ്യതകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശിയായിരിക്കുക, ബിരുദധാരിയായിരിക്കുക, വിദ്യാഭ്യാസ രംഗത്ത് നാല് വർഷത്തെ പരിചയമുണ്ടായിരിക്കുക, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം അല്ലെങ്കിൽ വിദേശ അന്താരാഷ്ട്ര സ്കൂളാണെങ്കിൽ സ്കൂളിന്റെ പാഠ്യപദ്ധതിയിലെ ഭാഷ അറിഞ്ഞിരിക്കുക സ്കൂൾ മാനേജർ ജോലിയല്ലാത്ത മറ്റു ജോലിയിൽ നിയമിതനായ വ്യക്തി ആകാന്‍ പാടില്ല. പ്രവൃത്തി സമയത്ത് പൂർണമായും സ്കൂളിൽ ഉണ്ടായിരിക്കുക, എന്നിവയാണ് യോഗ്യതകൾ.

യോഗ്യതയുള്ള ഉദ്യോഗാർത്ഥിയുടെ അപേക്ഷ സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്താലയത്തിന് സമർപ്പിച്ചിരിക്കണം. നിയമ, സുരക്ഷാ പ്രശ്നങ്ങളിൽ പ്രതികളായവരെയും ജോലിയിൽ നിന്ന് ഒഴിവാക്കും. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കോ പ്രത്യേക വിദ്യാഭ്യാസമോ നൽകുന്ന സ്ഥാപനത്തിലെ മാനേജർ അതേ വിഷയത്തിൽ ബിരുദം എടുത്ത ആളായിരിക്കണെമെന്നും നിബന്ധനയുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ പുതിയ തീരുമാനത്തോടെ നാലായിരത്തില്‍ പരം സ്വദേശികൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment