Advertisment

പ്രിയയുടെ സൈറ്റടിയിൽ തമിഴ് യുവ സംവിധായകൻ അനിരുദ്ധും വീണു

author-image
ഫിലിം ഡസ്ക്
New Update

പ്രിയയുടെ സൈറ്റടിയിൽ തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾ വരെ വീണിരുന്നു. ഇപ്പോഴിത പ്രിയയുടെ സൈറ്റടിയിൽ തമിഴ് യുവ സംവിധായകൻ അനിരുദ്ധും വീണിരിക്കുകയാണ്. ഒരു തമിഴ് ചാനൽ നടത്തിയ റിയാലിറ്റി ഷോയിലാണ് പ്രിയയ്ക്ക് മുമ്പിൽ അനിരുദ്ധ് മുട്ട് മടക്കിയത്.

Advertisment

publive-image

റിയാലിറ്റി ഷോയുടെ ഫൈനൽ വേദിയിൽ പ്രിയയും റോഷനും അതിഥികളായി എത്തിയിരുന്നു. അവതാരകയുടെ അഭ്യർഥന പ്രകാരമാണ് പ്രിയ വീണ്ടും കണ്ണിറുക്കിയത്. സൈറ്റടി മാത്രമല്ല ടീസറിലെ കിസ്സിങ് ഷൂട്ടും പ്രിയ വേദിയിൽ അവതരിപ്പിച്ചിരുന്നു.

പ്രിയയുടെ പ്രകടനത്തെ ഷോയിൽ പങ്കെടുത്ത അനിരുദ്ധ്, ആൻഡ്രിയ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും പ്രേക്ഷകരും കൈയടികളോടെയാണ് സ്വീകരിച്ചത്. കൂടാതെ വേദിയിൽ വിജയ് സാമന്ത തകർത്ത് അഭിനയിച്ച തെരിയിലെ ഗാനവും പ്രിയ ആലപിച്ചിരുന്നു.

Advertisment