Advertisment

ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി....ആദിത്യനാഥ് അവതരിപ്പിച്ച ഭരണത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വെറും മിഥ്യ.... 70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ എപ്പോഴും കുറ്റപ്പെടുത്തുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എന്ത് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. രണ്ട് വര്‍ഷത്തെ ഭരണത്തില്‍ യോഗി ആദിത്യ നാഥ് സംസ്ഥാനത്ത് ഒരു കാര്യവും ചെയ്തില്ലെന്ന് പ്രിയങ്ക.

publive-image

ഉത്തര്‍പ്രദേശില്‍ യോഗി ആതിദ്യനാഥിന്റെ നേതൃത്വത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശം.

ആദിത്യനാഥ് അവതരിപ്പിച്ച ഭരണത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വെറും മിഥ്യയാണെന്നും സംസ്ഥാനത്ത് യാത്ര ചെയ്ത തനിക്ക് വികസനത്തിന്റെ പൊടിപോലും കാണാനായില്ലെന്നും പ്രിയങ്ക പറഞ്ഞു.

70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ എപ്പോഴും കുറ്റപ്പെടുത്തുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്തതെന്തെന്നും മോദിയെ ഉന്നം വെച്ച് പ്രിയങ്ക ചോദിച്ചു.

യു.പിയില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന മായവതിയുടെ പരാമര്‍ശത്തോട്, ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗംഗാ നദിയിലൂടെ പ്രിയങ്കയുടെ പ്രചാരണ യാത്രയുടെ രണ്ടാം ദിവസമാണിന്ന്. നാളെ വാരണാസിയിലാണ് പ്രിയങ്കയുടെ യാത്രാ സമാപനം. അതേസമയം, ഓരോ തെരഞ്ഞെടുപ്പും പ്രിയങ്കക്കും ഗാന്ധി കുടുംബത്തിനും വിനോദ യാത്രയാണെന്ന് ബി.ജെ.പി നേതാവും യു.പി ഉപമുഖ്യമന്ത്രിയുമായ ദിനേഷ് ശര്‍മ്മ പരിഹസിച്ചു.

Advertisment