Advertisment

പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിനായി പിടിച്ചിരുത്തിയത് മണിക്കൂറുകള്‍ ? എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്ന് പ്രിയങ്ക

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്ക ഗാന്ധി വഹിക്കുന്നത്.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് കോണ്‍ഗ്രസ് അണികള്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്.

കിഴക്കന്‍ ദില്ലിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസമാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയ്ക്കാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.

ഈ ആഴ്ച്ചയില്‍ തന്നെ പ്രിയങ്ക യുപിയിലെത്തും എന്നാണ് സൂചന. സംഘടനാ ചുമതലയുമായി വരുന്ന പ്രിയങ്കയ്ക്ക് ഉജ്ജ്വലസ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് യുപിയിലെ കോണ്‍ഗ്രസ് നേതൃത്വം .

അതേസമയം പ്രിയങ്ക എ ഐ സി സി ആസ്ഥാനത്ത് പാര്‍ട്ടി ചുമതല ഏറ്റെടുത്തപ്പോള്‍ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് വധേരയെ ചോദ്യം ചെയ്യുന്നത് .

എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നായിരുന്നു ഇക്കാര്യത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.

aicc priyanka gandhi
Advertisment