Advertisment

മോദി സർക്കാർ "ചാര " സർക്കാർ...ചാരസോഫ്റ്റ്‍ വെയർ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന് കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : ചാരസോഫ്റ്റ്‍ വെയർ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന്

കോൺഗ്രസ്‌. മോദി സർക്കാർ "ചാര " സർക്കാർ എന്നും സമ്മേളനത്തില്‍ സുർജേവാല പറഞ്ഞു.

Advertisment

publive-image

ഫോൺ ചോർത്തൽ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. വിവരം ചോർത്തലിൽ മോദി സർക്കാർകളവ് പറയുന്നു എന്നും രൺദീപ് സുർജേവാല ആരോപിച്ചു.

പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ് മെസേജ് അയച്ചു എന്നാണ് എഐസിസി വക്താവ് രൺദീപ് സുർജേവാലന്‍റെ ആരോപണം. പെഗാസസ് ഫോൺ ചോർത്തി എന്ന വാട്ട്സ്ആപ്പിന്‍റെ മെസേജ് ആണ് പ്രിയങ്കയ്ക്ക് വന്നത്. വിഷയത്തില്‍ സർക്കാർ ഇപ്പോഴും മൗനം തുടരുകയാണെന്നും കോൺഗ്രസ്‌ ആരോപിച്ചു.

Advertisment