Advertisment

പ്രൊഫ. പ്രദീപ് കുമാര്‍ ജോഷി പുതിയ യു.പി.എസ്.സി ചെയര്‍മാന്‍

New Update

publive-image

ന്യൂഡല്‍ഹി: പ്രൊഫ. പ്രദീപ് കുമാര്‍ ജോഷി പുതിയ യു.പി.എസ്.സി ചെയര്‍മാനായി നിയമിതനായി. നിലവിലെ യു.പി.എസ്.സി ചെയര്‍മാനായ അരവിന്ദ് സക്‌സേനയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.

നിലവില്‍ യു.പി.എസ്.സി അംഗമായ പ്രദീപ് കുമാര്‍ ജോഷി മുന്‍ ഛത്തീസ്ഗഡ് പി.എസ്.സി ചെയര്‍മാനായിരുന്നു. നേരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്.

Advertisment