Advertisment

ഉത്തർപ്രദേശിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം - ആര്‍ജെഡി

New Update

publive-image

Advertisment

പാലക്കാട്: ഉത്തർപ്രദേശിൽ കന്യാസ്ത്രീകളെ ആക്രമിച്ച പൈശാചിക സംഭവത്തിൽ പ്രതിഷേധിച്ച് മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ കല്ലടിക്കോട് ടി.ബി. സെന്ററിൽ പ്രതിഷേധ യോഗം നടത്തി. കന്യാസ്ത്രീകളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സാമൂഹ്യ ദ്രോഹികളെ അറസ്റ്റു ചെയ്യുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യാൻ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ആർജെഡി പാർലമെന്ററി ബോർഡ് ചെയർമാൻ ജോൺ മരങ്ങോലി ആവശ്യപ്പെട്ടു.

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ജനാധിപത്യവും ബഹുസ്വരതയും വെല്ലുവിളിക്കുന്ന കുറ്റവാളികളെ ശിക്ഷിക്കാൻ അധികാരികൾ മുന്നോട്ടു വരണം. മതത്തിന്റെ പേരില്‍,

അസഹിഷ്ണുതയുടെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

ജെഡിഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എസ്. ജോസ് അധ്യക്ഷനായി. വീരാൻ സാഹിബ്, ഷാജി എബ്രഹാം, മാർട്ടിൻ എം. ജോസഫ്, ജോസ് ഉറുമ്പിൽ, തോമസ് മൈലാടൂർ, സിബിയച്ഛൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

palakkad news
Advertisment