Advertisment

സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കാതെ പി.എസ്.സി നിയമനങ്ങള്‍ വൈകിപ്പിക്കുന്നു; ഇതിന്റെ മറവില്‍ താല്‍ക്കാലിക നിയമനങ്ങള്‍ വ്യാപകമായി; സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നു.

New Update

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമനം പി.എസ്.സിക്ക് വിട്ടിട്ടും സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരണം പൂര്‍ത്തിയാക്കാത്തതുകൊണ്ട് പി.എസ്.സി വഴി നിയമനം നടത്താന്‍ കഴിയുന്നില്ല. ഈ സൗകര്യമുപയോഗിച്ചാണ് പിണറായി സര്‍ക്കാര്‍ വ്യാപകമായ തോതില്‍ പിന്‍വാതില്‍ നിയമനങ്ങളും മറ്റ് അനധികൃത നിയമനങ്ങളും നടത്തുന്നത്.

Advertisment

publive-image

സ്‌പെഷ്യല്‍ റൂളിന്റെ അഭാവം നിമിത്തം വിജ്ഞാപനം പുറപ്പൊടുവിക്കാന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. നിയമനം പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ പി.എസ്.സി വഴി നിയമനം നടത്തുന്നതിന് അടിയന്തരമായി സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയെന്ന് 2018 ഡിസംബറില്‍ മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം പറഞ്ഞെങ്കിലും മിക്ക സ്ഥാപനങ്ങളിലും സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരണം നടന്നിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് പകല്‍പോലെ തെളിഞ്ഞിട്ടും കാര്യമായ നടപടിയൊന്നും തന്നെ ഉണ്ടായിട്ടില്ല.

സ്വന്തക്കാരെയും ബന്ധുക്കളെയും പിന്‍വാതില്‍ വഴി നിയമിക്കണമെങ്കില്‍ പി.എസ്.സിയും സ്‌പെഷ്യല്‍ റൂളൊന്നുമില്ലാതിരിക്കുന്നതാണ് ഭരണത്തിലുള്ളവര്‍ക്ക് ഏറ്റവും നല്ലത്. പണം വാങ്ങിയും അല്ലാതെയും ഇഷ്ടംപോലെ നിയമനം നടത്താന്‍ ഈ സൗകര്യങ്ങള്‍ സഹായിക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രം ഏതാണ്ട് പതിനായിരത്തിലധികം പിന്‍വാതില്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും നടന്നിട്ടുണ്ട്.

publive-image

ആയിരകണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നില്‍ക്കുമ്പോഴാണ് ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നത്. കോവിഡ് കാലത്ത് തന്നെ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചുകൊണ്ട് ധാരാളം താല്‍ക്കാലിക ജീവനക്കാരെ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്തുന്നത് പതിവായി കഴിഞ്ഞിരിക്കുകയാണ്.

റാങ്ക്് ലിസ്റ്റുകള്‍ കാലാവധി കഴിയുകയും അവ റദ്ദാക്കുകയും ചെയ്ത് കഴിഞ്ഞാല്‍ ഇഷ്ടംപോലെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ കഴിയും. ഒഴിവുണ്ടെങ്കില്‍ പോലും വകുപ്പ് തലവന്മാര്‍ പി.എസ്.സിയെ അറിയിക്കാറുമില്ല. അവര്‍ തരാതരം പോലെ താല്‍ക്കാലികക്കാരെ നിയമിക്കുകയും ചെയ്യും.

Advertisment