Advertisment

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍, മുട്ടകള്‍ എന്നിവയുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ചിലി, ഓസ്‌ട്രേലിയ, ഡൊമിനിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍, മുട്ടകള്‍, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസ് തീരുമാനിച്ചു. ഈ രാജ്യങ്ങള്‍ പക്ഷിപ്പനിയില്‍ നിന്ന് മോചനം നേടിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത്, ജിസിസിയിലെ വെറ്ററിനറി ക്വാറന്റൈന്‍ റെഗുലേഷന്‍സ് എന്നിവയുടെ നടപടിക്രമങ്ങള്‍ക്കും അതോറിറ്റിയുടെ ആനിമല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വ്യവസ്ഥകള്‍ക്കും അനുസൃതമായാണ് തീരുമാനം.

അതോറിറ്റിയുടെ ലബോറട്ടറിയില്‍ പരിശോധിക്കുമ്പോള്‍ രോഗബാധ സ്ഥിരീകരിച്ചാല്‍ അത്തരം ഇറക്കുമതികള്‍ തടയും. ഇത്തരം ഇറക്കുമതികള്‍ തിരിച്ചെടുക്കാന്‍ കയറ്റുമതി ചെയ്യുന്നയാള്‍ ബാധ്യസ്ഥനായിരിക്കും.

Advertisment