Advertisment

കുടുംബാംഗമായ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിലുള്ള വേദന മറ്റാരെക്കാളും നന്നായി തനിക്കറിയാം...കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല, രാജ്യം മുഴുവന്‍ ധീരസൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കും....ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയം പറയാതെ പ്രിയങ്ക ഗാന്ധി വാര്‍ത്ത സമ്മേളനം റദ്ദാക്കി....വാര്‍ത്താസമ്മേളനത്തിടെ ധീരജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം പാലിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്നൗ: പ്രിയങ്കാഗാന്ധി ലഖ്നൗവില്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

കുടുംബാംഗമായ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിലുള്ള വേദന മറ്റാരെക്കാളും നന്നായി തനിക്കറിയാമെന്ന് അവര്‍ അനുശോചന സന്ദേശത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല, രാജ്യം മുഴുവന്‍ ധീരസൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കും. ഭീകരാക്രമണങ്ങള്‍ ഇനി അവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

publive-image

എന്നാല്‍, രാജ്യത്തെ ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ല. രാജ്യം മുഴുവന്‍ ഈ അവസരത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്.

ജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജവാന്മാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി.

Advertisment