Advertisment

പുല്‍വാമ ഭീകരാക്രമണം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

New Update

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.

Advertisment

publive-image

ശ്രീനഗര്‍ സ്വദേശി വൈസ് ഉല്‍ ഇസ്ലാം (19), ഹാകിര്‍പോര സ്വദേശി മൊഹമ്മദ് അബ്ബാസ് റാതെര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ഭീകരാക്രമണത്തിന് ഉപയോഗിച്ച അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍, ബാറ്ററികള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയവ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലെ അക്കൗണ്ട് ഉപയോഗിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വൈസ് സമ്മതിച്ചതായി എന്‍.ഐ.എ. വക്താവ് പറഞ്ഞു.

ജെയ്ഷെ മുഹമ്മദ് ഭീകരരുടെ നിര്‍ദേശപ്രകാകരമായിരുന്നു ഇതെന്നും വൈസ് സമ്മതിച്ചിട്ടുണ്ട്. കൂടാതെ, ഈ വസ്തുക്കള്‍ വൈസ് തന്നെയാണ് ഭീകരവാദികള്‍ക്ക് നേരിട്ട് കൈമാറിയതും.

ജെയ്ഷെ മുഹമ്മദിന്റെ പഴയ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായിരുന്നു മുഹമ്മദ് അബ്ബാസ്. ജെയ്ഷെ ഭീകരനും അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനുമായ മുഹമ്മദ് ഉമറിന് സ്വന്തം വീട്ടില്‍ അഭയം നല്‍കിയതായി മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. 2018 ഏപ്രില്‍-മേയ് മാസങ്ങളിലാണ് മുഹമ്മദ് ഉമര്‍ ഇന്ത്യയിലെത്തിയത്.

nia pulwama attack 2 more arrested
Advertisment