Advertisment

പതിനെട്ട് വയസിൽ താഴെയാണെങ്കിലും ഋതുമതിയായ മുസ്​ലിം പെൺകുട്ടിക്ക് വിവാഹിതയാകുന്നതിന് തടസമില്ലെന്ന് ഹരിയാന ഹൈക്കോടതി; അപ്പീൽ നൽകുമെന്ന് സർക്കാർ

New Update

ഡല്‍ഹി:  ഋതുമതിയായ മുസ്​ലിം പെൺകുട്ടിക്ക് വിവാഹിതയാകുന്നതിന് തടസമില്ലെന്ന് വിധിച്ച് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. പതിനെട്ട് വയസിൽ താഴെയാണെങ്കിലും മുസ്​ലിം വ്യക്തി നിയമം അനുസരിച്ച് വിവാഹം സാധുവാകുമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.

Advertisment

publive-image

36കാരനായ യുവാവ് 17കാരിയായ യുവതിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചാണ് ഈ വിധി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. ഇതോടെ ഇരുവരും പൊലീസിൽ സംരക്ഷണം തേടിയിരുന്നു.

അതേസമയം കോടതിവിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ അപ്പീൽ നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

court order
Advertisment