Advertisment

ജലന്ധര്‍ റെയ്ഡ്, 6.65 കോടി കാണാനില്ല....ര​​ണ്ടു പോ​​ലീ​​സു​​കാ​​ര​​ട​​ക്കം മൂ​​ന്നു പേ​​ര്‍​​ക്കെ​​തി​​രേമോഷണത്തിന് കേ​​സെ​​ടു​​ത്തു

New Update

ജ​​​ല​​​ന്ധ​​​ര്‍: പ​​​ഞ്ചാ​​​ബി​​​ല്‍ മ​​​ല​​​യാ​​​ളി വൈ​​​ദി​​ക​​ന്‍റെ താ​​മ​​സ​​സ്ഥ​​ലം റെ​​യ്ഡ് ചെ​​യ്തു പ​​ണം പി​​ടി​​ച്ചെ​​ടു​​ത്ത പോ​​ലീ​​സി​​ന് തി​​രി​​ച്ച​​ടി. പി​​ടി​​ച്ചെ​​ടു​​ത്ത പ​​ണ​​ത്തി​​ല്‍ ആ​​റ​​ര​​ക്കോ​​ടി കാ​​ണാ​​താ​​യ സം​​ഭ​​വ​​ത്തി​​ല്‍ ര​​ണ്ടു പോ​​ലീ​​സു​​കാ​​ര​​ട​​ക്കം മൂ​​ന്നു പേ​​ര്‍​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു.

Advertisment

publive-image

ജ​​ല​​ന്ധ​​ര്‍ രൂ​​പ​​ത വൈ​​ദി​​ക​​നാ​​യ ഫാ. ​​ആ​​​ന്‍റ​​​ണി മാ​​​ട​​​ശേ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ല്‍​​​നി​​​ന്നു പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത 16.65 കോ​​​ടി​​​യി​​​ല്‍ ആ​​​റ​​​ര​​​ക്കോ​​​ടി പോ​​ലീ​​സ് മു​​ക്കി​​യെ​​ന്ന വൈ​​​ദി​​​ക​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക സം​​​ഘ​​മാ​​ണു പ​​​രാ​​​തി​​​യി​​​ല്‍ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​യ​​ത്.

മു​​​തി​​​ര്‍​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റി​​​യി​​​ക്കാ​​​തെ പ​​​ണം ക​​​ട​​​ത്തി​​​യ​​​തി​​​നു ര​​​ണ്ട് എ​​​എ​​​സ്‌​​​ഐ​​​മാ​​​രു​​​ള്‍​​​പ്പെ​​​ടെ മൂ​​​ന്നു പേ​​​ര്‍​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

പ​​ണ​​ത്തെ​​ക്കു​​റി​​ച്ചു പോ​​ലീ​​സി​​നു വി​​വ​​രം കൈ​​മാ​​റി​​യ ആ​​ള്‍​​ക്കെ​​തി​​രേ​​യും കേ​​സു​​ണ്ട്. പോ​​ലീ​​സ് കൊ​​ണ്ടു​​പോ​​യ പ​​ണ​​ത്തി​​ന്‍റെ കൃ​​ത്യ​​മാ​​യ രേ​​ഖ ഫാ.​​ആ​​ന്‍റ​​ണി മാ​​ട​​ശേ​​രി ഹാ​​ജ​​രാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് പോ​​ലീ​​സ് വെ​​ട്ടി​​ലാ​​യ​​ത്.

ക​​​ഴി​​​ഞ്ഞ മാ​​​ര്‍​​​ച്ച്‌ 29ന് ​​​ഫാ. ആ​​​ന്‍റ​​​ണി​​​യും മ​​​റ്റ് അ​​​ഞ്ചു​​​പേ​​​രും സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റി​​​ല്‍​​​നി​​​ന്നു 9.66 കോ​​​ടി രൂ​​​പ പി​​​ടി​​​ച്ചെ​​​ടു​​​ത്തെ​​​ന്നാ​​​ണു കേ​​​സെ​​​ടു​​​ത്ത ഖ​​​ന്ന പോ​​​ലീ​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

വാ​​ഹ​​ന​​ത്തി​​ല്‍ കൊ​​ണ്ടു​​പോ​​യ ക​​ണ​​ക്കി​​ല്ലാ​​ത്ത പ​​ണം പി​​ടി​​ച്ചെ​​ടു​​ത്തെ​​ന്ന മ​​ട്ടി​​ല്‍ റെ​​യ്ഡി​​നു ശേ​​ഷം പോ​​ലീ​​സ് പ​​ത്ര​​സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ഈ ​​വാ​​ദ​​വും ക​​ള​​വാ​​ണെ​​ന്നു പ്ര​​​ത്യേ​​​ക സം​​​ഘം ക​​​ണ്ടെ​​​ത്തി.

പ​​ണ​​ത്തി​​നു കൃ​​ത്യ​​മാ​​യ രേ​​ഖ​​ക​​ള്‍ ഉ​​ണ്ടെ​​ന്നു ഫാ.​​ആ​​ന്‍റ​​ണി മാ​​ട​​ശേ​​രി പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞി​​രു​​ന്നു. ജ​​ല​​ന്ധ​​ര്‍ രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള സ്കൂ​​ളു​​ക​​ളി​​ല്‍ പു​​സ്ത​​ക​​വും പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ളും ല​​ഭ്യ​​മാ​​ക്കു​​ന്ന​​തു താ​​ന്‍ ഡ​​യ​​റ​​ക്ട​​റാ​​യ സ​​ഹോ​​ദ​​യ സൊ​​സൈ​​റ്റി ആ​​ണെ​​ന്നും അ​​തി​​നാ​​യി സ്കൂ​​ളു​​ക​​ളി​​ല്‍​​നി​​ന്നു ശേ​​ഖ​​രി​​ച്ച പ​​ണ​​മാ​​ണ് പോ​​ലീ​​സ് വ​​ന്നു റെ​​യ്ഡ് ചെ​​യ്തു കൊ​​ണ്ടു​​പോ​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞി​​രു​​ന്നു.

വാ

Advertisment