Advertisment

ജനങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കേണ്ടിവരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ: ജനങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കേണ്ടിവരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് നിശ്ചിത സൂചകങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഇതില്‍ ഏതെങ്കിലും ഒന്ന് പ്രതികൂലമായാല്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുകയോ അടുത്ത ഘട്ടം ആരംഭിക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ശെയ്ഖ് ഡോ. മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. ഇന്നലെ രാത്രി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

രണ്ടാംഘട്ടം നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ വിജയം രാജ്യത്തെ ജനങ്ങളുടെ പ്രതിബദ്ധതയെ ആശ്രയിച്ചാണിരിക്കുന്നത്. കൊവിഡ് നിയന്ത്രിക്കുന്നതിനും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനും സ്വദേശികളുടെയും വിദേശികളുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.

 

Advertisment