Advertisment

എന്തുകൊണ്ടാണ് ബി.ജെ.പി ഗോവയിലെ സത്യപ്രതിജ്ഞാ ചടങ്ങ് പുലര്‍ച്ചെ രണ്ടുമണിക്ക് നടത്തിയത്? എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ സൈലന്റായത്?’ഇത് ജനാധിപത്യത്തിന്റെ അന്ത്യം, ഗോവന്‍ ഗവര്‍ണറെ പുറത്താക്കണം’;  പ്രമോദ് സാവന്ദ് സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പനാജി: ഗോവ മുഖ്യമന്ത്രിയായി പുലര്‍ച്ചെ രണ്ടു മണിക്ക് പ്രമോദ് സാവന്ദ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പ്രതിഷേധം. ഗോവന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ജനാധ്യപത്യത്തെ കരുതിക്കൂട്ടി ഇല്ലാതാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Advertisment

publive-image

‘ഗോവന്‍ ഗവര്‍ണര്‍ നടത്തിയ ജനാധിപത്യ ധ്വംസനത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. പക്ഷപാതപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗവര്‍ണറെ രാഷ്ട്രപതി മാറ്റണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിനെ ക്ഷണിക്കണം.’ കോണ്‍ഗ്രസ് നേതാവ് സുനില്‍ കാത്തന്‍കര്‍ പറഞ്ഞു.

‘എന്തുകൊണ്ടാണ് ബി.ജെ.പി ഗോവയിലെ സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പി പുലര്‍ച്ചെ രണ്ടുമണിക്ക് നടത്തിയത്? എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ സൈലന്റായത്?’ എന്നാണ് അക്കാദമിക് അശോക് സ്വയ്ന്‍ ചോദിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ഷാഹിദ് സിദ്ദിഖിയും ഇതിനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ പുലര്‍ച്ചെ രണ്ടുമണിക്ക് നടന്ന ചടങ്ങില്‍ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്.

ജനാധിപത്യത്തിനുനേരെ അര്‍ധരാത്രിയില്‍ നടത്തിയ കടന്നാക്രമണമാണ്. സുതാര്യതയാണ് ജനാധിപത്യം. അര്‍ധരാത്രിയില്‍ ഇരുട്ടില്‍ നടത്തേണ്ട ഒന്നല്ല.’ എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

Advertisment