Advertisment

റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായേക്കും: ജെ.പി.സി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സുപ്രിം കോടതി വിധിയില്‍ പിഴവുണ്ടായത് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും ജെ.പി.സി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവര്‍ത്തിക്കും. വിഷയത്തില്‍ ഇരു സഭകളിലും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisment

publive-image

റഫാല്‍ വിലനിലവാരം അടക്കമുള്ളവ സി.എ.ജി പരിശോധിച്ചു. ആ റിപ്പോര്‍ട്ട് പാര്‍ലമെന്റ് അക്കൌണ്ട്‌സ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു. സുപ്രിം വിധിയുടെ 25 ആം ഖണ്ഡികയിലെ ഈ ഭാഗം വസ്തുതാ വിരുദ്ധമാണെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ തന്നെ ശരിവച്ച സാഹചര്യത്തിലാണ് ഇന്ന് പാര്‍ലമെന്റ് ചേരുന്നത് .

കോടതിക്ക് പിഴവുണ്ടായതല്ല, സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതിനാല്‍ കോടതിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ അറ്റോര്‍ണി ജനറലിനെ പാര്‍ലമെന്റില്‍ വിളിച്ച് വരുത്തി വിശദീകരണം തേടണമെന്നാണ് പ്രതിപക്ഷ ആവശ്യം. എ.ജി ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ സി.പി.എം അടക്കമുള്ള പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്.

Advertisment