Advertisment

അതിവേഗം വളരുകയായിരുന്ന ഇന്ത്യയെ നോട്ടുനിരോധനവും ജിഎസ്ടിയും പിന്നോട്ടുവലിച്ചെന്ന് യുഎസില്‍ തുറന്നടിച്ച്‌ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍

New Update

publive-image

Advertisment

വാഷിങ്ടൻ∙ നോട്ടുനിരോധനത്തെ എതിര്‍ത്ത് റിസര്‍വ് ബാങ്ക് നിരോധനത്തിന് തൊട്ടുമുന്‍പ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ റിസർവ് ബാങ്ക് മുൻ ഗവർണർ‌ രഘുറാം രാജനും മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് .

അതിവേഗം വളരുകയായിരുന്ന ഇന്ത്യയെ നോട്ടുനിരോധനവും ജിഎസ്ടിയും പിന്നോട്ടുവലിച്ചതായാണ് യു എസില്‍ രഘുറാം രാജൻ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ചയില്‍ നാം ഏറെ പിന്നോക്കം പോയി. ഇപ്പോഴുണ്ടായിരിക്കുന്ന ഏഴു ശതമാനം വളർച്ച രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് ഉതകുന്നതല്ലെന്നും അദ്ദേഹം തുറന്നടിച്ചു .

വെള്ളിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012 മുതല്‍ 2016 വരെ ഇന്ത്യ അതിവേഗം വളരുകയായിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ വളർച്ചയെ ഗുരുതരമായി തന്നെ ബാധിച്ചു. ആഗോള സമ്പദ് വ്യവസ്ഥ കൂടുതൽ ഉയരത്തിലേക്കു പോയപ്പോഴായിരുന്നു ഇന്ത്യയുടെ വീഴ്ച– അദ്ദേഹം പറഞ്ഞു.

ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്കു രാജ്യത്തെ എത്തിക്കുകയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

modi flop
Advertisment