Advertisment

'അമ്മച്ചി തന്റെ കുട്ടികളെ കണ്ടപ്പോള്‍'; രാജനി ചാണ്ടിയോടപ്പം ബിഗ്‌ ബോസ് താരങ്ങൾ...

author-image
ഫിലിം ഡസ്ക്
New Update

ആദ്യ ചിത്രത്തില്‍ ലഭിച്ച കഥാപാത്രത്തിന് തന്റെ വ്യത്യസ്ത അഭിനയശൈലികൊണ്ട് സവിശേഷമായ സ്വഭാവാഖ്യാനം നടത്തിയ നടിയാണ് രാജനി ചാണ്ടി. മലയാളസിനിമയില്‍ സാധാരണ കണ്ടുവരാറുള്ള മുത്തശ്ശി കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രത്തിലൂടെയാണ് ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ രാജനി ചാണ്ടി പ്രേക്ഷകമനസ്സില്‍ ഇടം നേടുന്നത്.

Advertisment

publive-image

പെട്ടെന്ന് ദേഷ്യം വരുന്ന, കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന, ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു മുത്തശ്ശി. സംവിധായകന്‍ ആഗ്രഹിച്ചതിലോ അതിന് മുകളിലോ പ്രകടനം കൊണ്ട് ആ കഥാപാത്രത്തെ എത്തിച്ച രാജനി, ആദ്യ ചിത്രത്തിന് പിന്നാലെ ചില ടെലിവിഷന്‍ പരിപാടികളിലൂടെ കുടുംബപ്രേക്ഷകരിലേക്കും എത്തി. ശേഷമാണ് രാജനി ചാണ്ടി മലയാളം ബിഗ്‌ബോസ് രണ്ടാം സീസണില്‍ എത്തുന്നത്. അതിലൂടെയാണ്് താരത്തെ പ്രേക്ഷകര്‍ കൂടുതലായി അറിഞ്ഞതും.

തുടക്കത്തില്‍ത്തന്നെ ബിഗിബോസില്‍ നിന്നും രാജനി ചാണ്ടി പുറത്തായെങ്കിലും ബിഗ്‌ബോസ് വീട്ടിലെ എല്ലാവര്‍ക്കുംതന്നെ താരത്തെ ഇഷ്ടമായിരുന്നു. ഇപ്പോള്‍ താരങ്ങളായ ആര്യ, ഫുക്രു, എലീന,പാഷാണം ഷാജി, സുരേഷ് എന്നിവര്‍ രാജനിയുടെ വീട്ടില്‍ എത്തിയപ്പോഴുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ആര്യ. ചിത്രത്തോടൊപ്പംത്തന്നെ രാജനി ചാണ്ടിയെക്കുറിച്ചുള്ള നീണ്ടൊരു കുറിപ്പും ആര്യ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിങ്ങനെ

'ഒടുവില്‍ അമ്മച്ചി കുട്ടികളെ കണ്ടപ്പോള്‍. അമ്മച്ചി നയിച്ച ജീവിതവും, അവരെങ്ങനെ സാക്ഷാല്‍ രാജിനി ചാണ്ടിയായി ആയിത്തീര്‍ന്നു എന്നുള്ളതും, എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്, അത് നമ്മള്‍ സ്‌ക്രീനിലൂടെ കണ്ടതുമാണ്. പുലര്‍ച്ചെ അഞ്ച് മണിക്ക് ഉറക്കമുണര്‍ന്നാല്‍, വൈകുന്നവരേയും ഓരോ പണികളില്‍ മുഴുകുന്ന അമ്മച്ചി ക്ഷീണിതയാകില്ല, ഈ പ്രായത്തിലും അവര്‍ നല്ല എനര്‍ജെറ്റിക്കാണ്. അവരുടെ ജീവിതപങ്കാളിയായ, ഞങ്ങളുടെ പ്രിയപ്പെട്ട ചാണ്ടിയമ്മാവനും അങ്ങനൊരാളാണ്. ഭാര്യയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന, അവര്‍ക്ക് കരുത്തിന്റെയും പിന്തുണയുടേയും ഭാഗമാകുന്ന ഒരു മനുഷ്യന്‍. ഇരുവരെയും ഞങ്ങളെല്ലാവരും ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അതോടൊപ്പംത്തന്നെ അവരുടെ കുട്ടികളായി മാറാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുമുണ്ട്.'

ഒരുപാട് ആളുകളാണ് ആര്യയുടെ കുറിപ്പിനും രാജനി ചാണ്ടിക്കും ആശംസകളുമായി എത്തുന്നത്. കുറെ ആളുകള്‍ പിന്തുണ അറിയിക്കുമ്പോഴും, ചിലര്‍ രജിത് കുമാർ ഇല്ലാത്തതിന്റെ പരിഭവം പറയുന്നുമുണ്ട്.

film news bigboss ragini chandi latest
Advertisment