Advertisment

ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാന്‍! നടുറോഡില്‍ കലിതുള്ളി രാഹുല്‍, കാറിന്റെ റിയര്‍ വ്യു മിറര്‍ തല്ലി തകര്‍ത്തു; വീഡിയോ വൈറല്‍

New Update

ക്രീസിലും പുറത്തും ശാന്ത സ്വഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. എന്തൊക്കെ പ്രകോപനമുണ്ടായാലും ശാന്തത കൈവിടാത്ത ദ്രാവിഡിനെയാണഅ ക്രിക്കറ്റ് ലോകത്തിന് പരിചയം. ദേഷ്യക്കാരനായ രാഹുലിനെ കുറിച്ച് ചുമ്മാ ചിന്തിക്കാന്‍ പോലും ഒരു ക്രിക്കറ്റ് പ്രേമിക്ക് കഴിയില്ല. എന്നാല്‍ ഇപ്പോള്‍ കലിപ്പനായ ദ്രാവിഡ് സോഷ്യല്‍ മീഡിയ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment

publive-image

ഇതുവരെ കാണാത്ത രാഹുലിന്റെ കലിപ്പന്‍ മുഖം ഒരു പരസ്യത്തിലൂടെയാണ് ആരാധകര്‍ കണ്ടത്. ക്രെഡ് എന്ന കമ്പനിക്ക് വേണ്ടി ദ്രാവിഡ് ചെയ്ത പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്രാഫിക് ജാമില്‍ കുടുങ്ങിയ ദ്രാവിഡ് ഒപ്പമുള്ള കാറുകളിലെ ആളുകളെ ചീത്ത പറയുന്നതും സമീപത്തുള്ള കാറിന്റെ റിയര്‍ വ്യു മിറര്‍ തല്ലി തകര്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്.

ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാന്‍ എന്നാണ് കലിപ്പില്‍ ദ്രാവിഡ് അലറുന്നത്. ഇതോടെ രാഹുല്‍ ദ്രാവിഡ്, ഇന്ദിരാ നഗര്‍ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. രാഹുലിന്റെ ഇതുവരെ കാണാത്ത കലിപ്പന്‍ മുഖം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

viral video rahul dravid
Advertisment