Advertisment

രാഹുല്‍ പറയാത്ത കാര്യം പറഞ്ഞെന്ന് വാര്‍ത്ത പുറത്തിറക്കിയതിനു പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതര്‍ ? മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ  താന്‍ ബിജെപി ബന്ധം ആരോപിച്ചെന്ന് വാര്‍ത്ത പ്രചരിച്ചതോടെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ നേരിട്ടിറങ്ങി രാഹുല്‍ ! വെട്ടില്‍ വീണത് കപില്‍ സിബല്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ ! പ്രവര്‍ത്തക സമിതിക്കിടെ നടന്ന ഗൂഢനീക്കങ്ങള്‍ രാഹുല്‍ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് വീണ്ടുമെത്തുന്നത് തടയാന്‍ ! അണിയറ നീക്കങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അമിത് ഷായുടെ സുഹൃത്തെന്നു പറയുന്ന അഹമ്മദ് പട്ടേലിലേയ്ക്ക് ! 

New Update

publive-image

Advertisment

ഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കൂടിയ ഒരു പകല്‍ മുഴുവന്‍ രാജ്യത്തെ ചാനലുകളില്‍ പ്രധാന വാര്‍ത്തയായത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ബിജെപി ബന്ധം ആരോപിച്ചെന്ന വാര്‍ത്തയായിരുന്നു.

വളരെ ആസൂത്രിതമായി സൃഷ്ടിച്ച ഈ വ്യാജ വാര്‍ത്ത വിശ്വസിച്ചവരില്‍ മാധ്യമങ്ങളും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാത്രമല്ല മുതിര്‍ന്ന നേതാവ് കപില്‍ സിമ്പല്‍ വരെ ഉള്‍പ്പെട്ടു.

എന്നാല്‍ യോഗത്തിനിടയില്‍ തന്നെ താന്‍ അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ലെന്നത് രാഹുല്‍ ഗാന്ധി കപില്‍ സിമ്പലിനെ ഫോണില്‍ വിളിച്ചറിയിച്ചു. അതോടെ രാഹുലിന്‍റെ 'വാക്കുകള്‍' ക്കെതിരെ കപില്‍ സിമ്പല്‍ ട്വറ്ററില്‍ നടത്തിയ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

പ്രവര്‍ത്തക സമിതിയില്‍ സംഭവിച്ചതെന്ത് ?

മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ബിജെപി ബന്ധം ആരോപിക്കുന്നതോ അങ്ങനെ സംശയിക്കാവുന്നതോ ആയ ഒരു പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

മുതിര്‍ന്ന ചല മാധ്യമ പ്രവര്‍ത്തകരും ഇത് ശരിവയ്ക്കുന്നു. മുതിര്‍ന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ഫേസ്ബുക്കിലും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അങ്ങനൊരു വാര്‍ത്ത 'വിശ്വസിക്കാവുന്ന' കേന്ദ്രങ്ങള്‍ വഴി ചില മാധ്യമങ്ങള്‍ക്കെത്തി എന്നത് സത്യമാണ്. പ്രവര്‍ത്തക സമിതിയില്‍ സംഭവിക്കാത്ത കാര്യം നടന്നുവെന്ന് പറഞ്ഞ് വാര്‍ത്ത പുറത്തുവന്നെങ്കില്‍ അത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ്.

അത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകരുത് എന്നാശിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നാണെന്നതും സത്യമാണ്. എങ്കില്‍ അതാരെന്നതാണ് ചോദ്യം.

ലക്ഷ്യം രാഹുല്‍ ? പക്ഷേ തന്ത്രം പാളി !

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അടികളികള്‍ അറിയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഒരാളെ മാത്രമേ സംശയം ഉണ്ടാകുകയുള്ളു, സാക്ഷാല്‍ അഹമ്മദ് പട്ടേലിനെ. കാരണം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകരുതെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന നേതാവ് പട്ടേലാണ്. രാഹുല്‍ പ്രസിഡന്‍റായാല്‍ പാര്‍ട്ടിയില്‍ അഹമ്മദ് പട്ടേല്‍ ഒറ്റപ്പെടും.

പാര്‍ട്ടിയില്‍ നടക്കാത്ത കാര്യം നടന്നെന്ന് പറഞ്ഞ് മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ വാര്‍ത്ത പുറത്തുവിടണമെങ്കില്‍ അതിന്‍റെ ഉറവിടം വിശ്വസനീയമായിരിക്കണമെന്ന് വ്യക്തം.

രാഹുലിനുവേണ്ടി ഇക്കാര്യം തിരക്കിയ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച സൂചനകള്‍ വിരല്‍ ചുണ്ടുന്നതും പട്ടേലിനു നേരെയാണ്.

മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി അപക്വമായ പ്രസ്താവന നടത്തിയെന്ന് വന്നാല്‍ അത് രാഹുലിന്  ക്ഷീണമാകും. അതിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ വന്നാല്‍ രാഹുല്‍ പ്രകോപിതനായി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മാറി നില്‍ക്കും.

അങ്ങനെ ആവശ്യപ്പെടുന്ന ഒരു നിരയെതന്നെ ദേശീയ തലത്തില്‍ സൃഷ്ടിച്ചെടുക്കാനും കഴിയും. ഇതായിരുന്നു അഹമ്മദ് പട്ടേല്‍ ലക്ഷ്യം വച്ചത്. പക്ഷേ കള്ളി വെളിച്ചത്തായതോടെ ആ നീക്കം പാളി.

താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് അതോട് പ്രതികരിച്ച കപില്‍ സിബലിനെ യോഗത്തിനിടയില്‍ തന്നെ രാഹുല്‍ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

രാഹുല്‍ പറഞ്ഞില്ലെങ്കിലും സത്യം അതാണ് !

അഹമ്മദ് പട്ടേലിന്‍റെ പ്രശ്നം പട്ടേലും അമിത്ഷായും തമ്മിലുള്ള അവിശുദ്ധ ബന്ധം രാഹുലിനറിയാം എന്നതാണ്. അറിയാം എന്നു മാത്രമല്ല, അക്കാര്യം പട്ടേലിനോടും അടുപ്പക്കാരോടും രാഹുല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ഒരാളെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അക്കാര്യം യാളെതന്നെ വിളിച്ചുവരുത്തി മുഖത്തു നോക്കി പറയുന്നതാണ് രാഹുലിന്‍റെ ശൈലി.

പട്ടേലിന്‍റെ കള്ളത്തരം പൊളിഞ്ഞത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ !

കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 2014-ലെ പരാജയത്തിനു ശേഷം രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വലിയ ടാര്‍ജറ്റ്. നരേന്ദ്രമോഡിയും അമിത്ഷായും അവരുടെ മാളത്തില്‍ ചെന്ന് ആക്രമിച്ചു തോല്‍പ്പിക്കുകയായിരുന്നു രാഹുലിന്‍റെ ലക്ഷ്യം.

അതിനായുള്ള എല്ലാ ശ്രമങ്ങളും വിജയിച്ചെന്ന് കരുതിയിരുന്നപ്പോഴാണ് അഹമ്മദ് പട്ടേലിന്‍റെ മകനും മരുമകനുമെതിരെയുള്ള കേസ് അമിത്ഷാ പൊടിതട്ടിയെടുത്തത്.

അതോടെ അമിത്ഷായും പട്ടേലും തമ്മില്‍ ധാരണയിലെത്തി. കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പുള്ള 18 സീറ്റുകളില്‍ പട്ടേല്‍ സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കരുക്കള്‍ നീക്കി.

അവര്‍ പരാജയപ്പെട്ടു. അതോടെ രാഹുലിന്‍റെ ലക്ഷ്യവും പാളി. ഈ 18 സീറ്റുകള്‍ എണ്ണപ്പറഞ്ഞ് അവിടങ്ങളില്‍ അഹമ്മദ് പട്ടേല്‍ കാണിച്ച ടികളികള്‍ അക്കമിട്ട് നരത്തിയാണ് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിച്ച പിസിസി സമിതി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അന്നു മുതല്‍ രാഹുലിന്‍റെ മനസില്‍ നിന്നും പട്ടേല്‍ പുറത്തായി. പിന്നീട് ഇന്നുവരെ പട്ടേലിനോട് രാഹുല്‍ സംസാരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേ രാഹുല്‍ പ്രസിഡന്‍റായി വന്നാല്‍ തന്‍റെ ഭാവി എന്തായിരിക്കുമെന്ന് പട്ടേലിനറിയാം. 21 അംഗ പ്രവര്‍ത്തക സമിതിയില്‍ രാഹുലിനെ പിന്തുണയ്ക്കുന്നവരാണ് 16 പേരും.

ഗുലാംനബി ആസാദ്, മുകുള്‍ വാസ്നിക് ഉള്‍പ്പെടെ 5 പേരാണ് രാഹുല്‍ പ്രസി‍ഡന്‍റ് ആകരുതെന്ന് ആഗ്രഹിക്കുന്നവര്‍.

അവരുടെ നോമിനി മുകുള്‍ വാസ്നിക്കാണ്. യഥാര്‍ത്ഥത്തില്‍ മുകുള്‍ വാസ്നിക്കിനോട് രാഹുലിനും വിയോജിപ്പില്ല.

പക്ഷേ അദ്ദേഹത്തിനുള്ള തടസം വാസ്നിക് പട്ടേലിന്‍റെ നോമിനി ആണെന്നതാണ്. അതേ സമയം പട്ടേലിനെ പിണക്കുന്നതിനും കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ട്. കാരണം, അധികാരത്തിലുരുന്ന 10 വര്‍ഷവും അതിനു മുമ്പും പാര്‍ട്ടിയിലും സര്‍ക്കാരിലും നടന്ന കാര്യങ്ങള്‍ വള്ളിപുള്ളി അറിയുന്ന ഒരാളാണ് പട്ടേല്‍ എന്നതാണ്.

എന്തായാലും പട്ടേലിന്‍റെ നീക്കങ്ങള്‍ തല്‍ക്കാലും കോണ്‍ഗ്രസില്‍ വിലപ്പോകില്ലെന്ന് വ്യക്തം. കാരണം 2004 മുതല്‍ 2014 വരെയുള്ള കാലം കൊണ്ട് കോണ്‍ഗ്രസിനെ ഈ പരുവമാക്കിയതില്‍  അദ്ദേഹത്തിനുള്ള പങ്ക് എല്ലാവര്‍ക്കും അറിയാം

rahul gandhi aicc
Advertisment