Advertisment

രാഹുൽഗാന്ധി സങ്കരയിനം കോണ്‍ഗ്രസാണെന്ന്‍ കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ. അച്ഛൻ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയും. സ്വന്തം മതത്തെക്കുറിച്ച് രാഹുലിന് ഒരു സൂചനയുമില്ലെന്നും കേന്ദ്രമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ബാംഗ്ലൂര്‍ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സങ്കരയിനം കോണ്‍ഗ്രസാണെന്ന വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ. രാഹുൽഗാന്ധിക്ക് സ്വന്തം മതത്തെക്കുറിച്ച് ഒരു സൂചനയുമില്ല. അച്ഛൻ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോൾ മകൻ എങ്ങനെയാണ് ബ്രാഹ്മണനാവുക - അനന്തകുമാർ ഹെഗ്‌ഡെ ചോദിച്ചു. ഹുബ്ബള്ളിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ഇതുപോലത്തെ സങ്കരയിനം കോൺഗ്രസിലല്ലാതെ ലോകത്തെവിടെയും കാണാനാകില്ല. നമ്മൾക്ക് ഈ കാര്യങ്ങൾ എല്ലാം അറിയാം, എന്നാൽ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത അദ്ദേഹത്തിന് ഒന്നും മനസ്സിലാകില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.

 

rahul gandhi
Advertisment