Advertisment

കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതില്‍നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത് ;‘ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ട്’ ; ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദുബായ്: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

Advertisment

publive-image

ശബരിമല സങ്കീര്‍ണമായ വിഷയമാണ്. എന്നാല്‍ സുപ്രീംകോടതി വിധിയെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതില്‍നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. എന്നാല്‍, സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. വിഷയത്തില്‍ താന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റംവന്നിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ഗാന്ധി പറഞ്ഞു.

എന്തായാലും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണ് കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും രാഹുല്‍ പറഞ്ഞു.

Advertisment