Advertisment

തോന്നിയപോലുള്ള ഭരണമാണ് ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്നത്...മമത ആരോടും സംസാരിക്കുകയോ ആരുടെയും ഉപദേശം സ്വീകരിക്കുകയോ ചെയ്യാറില്ല....മമത ഒന്നും ചെയ്യുന്നില്ല, പ്രസംഗം മാത്രമേയുള്ളൂ....മമതയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചഞ്ചല്‍: പശ്ചിമ ബംഗാള്‍ റാലിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തോന്നിയപോലുള്ള ഭരണമാണ് ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

Advertisment

publive-image

ഒരാള്‍ ഒറ്റയ്ക്കാണ് ബംഗാള്‍ ഭരിക്കുന്നത്. മമത ആരോടും സംസാരിക്കുകയോ ആരുടെയും ഉപദേശം സ്വീകരിക്കുകയോ ചെയ്യാറില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മാള്‍ഡ ജില്ലയിലെ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ബംഗാളിലെ കര്‍ഷകര്‍ക്കോ യുവാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് മമതാ ബാനര്‍ജിയുടേതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മമത ഒന്നും ചെയ്യുന്നില്ല.

പ്രസംഗം മാത്രമേയുള്ളൂ. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയോ കാര്‍ഷിക വായ്പയകള്‍ എഴുതിത്തള്ളുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമുല്‍ ഗുണ്ടകള്‍ നിരന്തരം ആക്രമണം നടത്തുകയാണ്. ഉടന്‍ സംസ്ഥാനത്തെ സാഹചര്യത്തില്‍ മാറ്റം വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭീഷണികള്‍ക്കിടയിലും കോണ്‍ഗ്രസ് ആശയത്തിന് വേണ്ടി നിലകൊള്ളുന്ന പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടിയും കോണ്‍ഗ്രസ് ആശയത്തിന് വേണ്ടിയും പോരാടുന്നത് തുടരണമെന്നും രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

മാള്‍ഡ എല്ലായ്പ്പോഴും കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുള്ള സ്്ഥലമാണ്. ഇതിന് പ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisment