Advertisment

മോദി സര്‍ക്കാരിന്റെ എതിര്‍പ്പ് ഏറ്റവും കൂടുതല്‍ നേരിട്ടവരാണ് ദക്ഷിണേന്ത്യക്കാര്‍....ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വമെന്ന് രാഹുല്‍ ഗാന്ധി

New Update

ന്യൂ​ഡ​ല്‍​ഹി: ദ​ക്ഷി​ണേ​ന്ത്യ​യെ ത​ഴ​യു​ന്ന​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ് വ​യ​നാ​ട്ടി​ലെ ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Advertisment

publive-image

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ എ​തി​ര്‍​പ്പ് ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​രി​ട്ട​വ​രാ​ണ് ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ര്‍. എ​ന്നാ​ല്‍ താ​ന്‍ അ​വ​ര്‍​ക്കൊ​പ്പ​മാ​ണെ​ന്ന് അ​വ​രോ​ട് പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും രാ​ഹു​ല്‍ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ല്‍​നി​ന്ന് മ​ത്സ​രി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് രാ​ഹു​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത്. അ​ഴി​മ​തി, രാ​ജ്യ​സു​ര​ക്ഷ, തൊ​ഴി​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ മോ​ദി​യെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും രാ​ഹു​ല്‍ പ​റ​ഞ്ഞു.

Advertisment