Advertisment

പ്രധാനമന്ത്രി മയിലുകളെ നോക്കിക്കൊണ്ടിരിക്കുകയാണ്, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ തന്നെ നോക്കണം; യാതൊരു ആസൂത്രണവുമില്ലാതെ ലോക്ക് ഡൗണ്‍ നടക്കാപ്പിയത് ഒരാളുടെ ഈഗോ കൊണ്ടാണെന്ന് രാഹുല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. യാതൊരു ആസൂത്രണവുമില്ലാതെ ലോക്ക് ഡൗണ്‍ നടക്കാപ്പിയത് ഒരാളുടെ ഈഗോ കൊണ്ടാണെന്നും രാജ്യത്ത് കോവിഡ് വ്യാപനത്തിനു കാരണം അതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Advertisment

publive-image

''രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഈയാഴ്ച അന്‍പതു ലക്ഷം കടക്കും. ഇതില്‍ പത്തു ലക്ഷം ആക്ടിവ് കേസുകള്‍ ആയിരിക്കും. ഒരു വ്യക്തിയുടെ ഇഗോ കൊണ്ടാണ് രാജ്യത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. അതാണ് കോവിഡ് വ്യാപിക്കാന്‍ കാരണമായത്''- രാഹുല്‍ ട്വീറ്റ് ചെയ്തു.

ജനങ്ങള്‍ സ്വയംപര്യാപ്തരാവാനാണ് മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി മയിലുകളെ നോക്കിക്കൊണ്ടിരിക്കുകയാണ്, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ തന്നെ നോക്കണം- രാഹുല്‍ പറഞ്ഞു.

rahul gandhi
Advertisment