Advertisment

വയനാടില്‍ പ്രതികരിക്കാതെ രാഹുല്‍ ; മിനിമം വരുമാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടന പത്രിക :ഒരു മാസം 12000 രൂപ വരുമാനം ഉറപ്പാക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : രണ്ടാമത് ഒരു സീറ്റില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കോണ്‍ഗ്രസ് പ്രടകന പത്രികയുടെ വിശദാംശങ്ങള്‍ മാത്രം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം . അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 72,000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാന പദ്ധതി നടപ്പാക്കുമെന്ന്  രാഹുല്‍ ഗാന്ധി പറഞ്ഞു . ജനസംഖ്യയുടെ ഇരുപതു ശതമാനത്തിന് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് രാഹുല്‍ പറഞ്ഞു

Advertisment

publive-image

ഒരു മാസം 6000 രൂപ മുതല്‍ 12000 രൂപ വരുമാനം ഉറപ്പാക്കും . പാവപ്പെട്ട 20 ശതമാനം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. 5 കോടി കുടുംബങ്ങളിലായി 25 കോടി ആളുകള്‍ക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ചോദ്യങ്ങളിലും പ്രതികരണമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

മിനിമം വരുമാന പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തതായും സാമ്പത്തികമായ വരുംവരായ്കകള്‍ പഠന വിധേയമാക്കിയതായും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയത്. ലോകത്ത് ഒരു രാജ്യത്തും ഇത്തരമൊരു പദ്ധതി നിലവില്‍ ഇല്ലെന്ന് രാഹുലന്‍ പറഞ്ഞു.

അഞ്ചു കോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഇരുപത്തിയഞ്ചു കോടി ആളുകള്‍ പദ്ധതിയുടെ കീഴില്‍ വരും. ഓരോ കുടുംബത്തിനും പ്രതിമാസം പന്ത്രണ്ടായിരം രൂപ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാസം പന്ത്രായിരം രൂപ വരുമാനമില്ലാത്ത കുടുംബത്തിന് അതിനാവശ്യമായ തുക നേരിട്ട് അക്കൗണ്ടിലേക്കു നല്‍കുമെന്ന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു

Advertisment