Advertisment

നാഗ്പൂരില്‍ നിന്നുള്ള നിക്കര്‍വാലകള്‍ക്ക് തമിഴ്‌നാടിന്റെ ഭാവി നിര്‍ണയിക്കാനാകില്ല; സംസ്ഥാനത്തിന്റെ ഭാവി ജനങ്ങളും യുവാക്കളും ചേര്‍ന്ന് തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

New Update

ചെന്നൈ: തമിഴ്‌നാടിന്റെ ഭാവി നിര്‍ണയിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിയില്ലെന്നും  സംസ്ഥാനത്തിന്റെ ഭാവി ജനങ്ങളും യുവാക്കളും ചേര്‍ന്ന് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട് സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്തപോലെ സംസ്ഥാനത്തെ ജനങ്ങളെയും നിയന്ത്രിക്കാനാകുമെന്ന് അദ്ദേഹം കരുതി. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശയക്കുഴപ്പത്തിലാക്കിയെന്നും രാഹുല്‍ പറഞ്ഞു.

Advertisment

publive-image

തമിഴ്‌നാടിന്റെ ഭാവി തീരുമാനിക്കാന്‍ കഴിയുക തമിഴ് ജനതയ്ക്ക് മാത്രമെ  എന്ന കാര്യം മോദിക്കറിയില്ല. നാഗ്പൂരില്‍ നിന്നുള്ള നിക്കര്‍വാലകള്‍ക്ക് തമിഴ്‌നാടിന്റെ ഭാവി നിര്‍ണയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അംഗങ്ങള്‍ എത്ര പരേഡുകള്‍ നടത്തുന്നു എന്നതല്ല ഇവിടുത്തെ യുവാക്കാളാണ് നാടിന്റെ ഭാവി തീരുമാനിക്കുക. തമിഴ് ജനതയുടെ സഹായിക്കുന്ന ഒരു സര്‍ക്കാരിനെ തെരഞ്ഞടുക്കുന്നതിന്റെ ഭാഗമായാണ് താന്‍ തമിഴ്‌നാട്ടിലെത്തിയതെന്നും ഈ സര്‍ക്കാരിനെ പ്രധാനമന്ത്രിക്ക് ഒരിക്കലും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ തമിഴ്‌നാട്ടിലെത്തിയത്. ഇവിടെയുള്ള ആളുകള്‍ പരസ്പരം സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയുമാണ് ജീവിക്കുന്നത്.

തമിഴ്‌നാട്ടിലെ ജനതയുമായി തനിക്ക് കുടുംബബന്ധമാണ് അല്ലാതെ രാഷ്ട്രബന്ധമല്ല ഉളളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തെങ്കിലും സ്വാര്‍ഥ താല്പര്യത്തോടുകൂടിയല്ല താന്‍ തമിഴ് നാട്ടിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കര്‍ഷക നിയമങ്ങളെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കുത്തക മുതലാളിമാരുടെ താല്പര്യ സംരക്ഷണത്തിനായി കര്‍ഷകരുടെ കഷ്ടതയെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

rahul gandhi rahul gandhi speaks
Advertisment