Advertisment

 ഉത്തര്‍പ്രദേശിലെ ഒരു സ്ത്രീ എല്ലാ അഴ്ചയിലും പ്രസവിക്കുന്നു, വര്‍ഷത്തില്‍ 52 കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു; രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ സത്യം ഇങ്ങനെ...

New Update

ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധി ഒരു വേദിയില്‍ പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Advertisment

പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ ഉത്തര്‍ പ്രദേശിലെ ഒരു സ്ത്രീ എല്ലാ അഴ്ചയിലും പ്രസവിക്കുന്നെന്നും, വര്‍ഷത്തില്‍ 52 കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്നും രാഹുല്‍ പറഞ്ഞുവെന്നാണ് ആരോപിക്കുന്നത്.

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'പപ്പുമോന്റെ എക്കാലത്തെത്തെയും വലിയ കണ്ടുപിടുത്തം... UP യില്‍ ഒരു സ്ത്രീ എല്ലാ ആഴ്ചയും ഒരു കുട്ടിക്ക് ജന്മം കൊടുക്കുന്നു... ഒരുവര്‍ഷത്തില്‍ 52 കുട്ടികള്‍..... അടിച്ച സാധനം ഉഗ്രന്‍ ഈ പൊട്ടന് വേണ്ടിയാണല്ലോ കേരളത്തിലെ പ്രബുദ്ധരെല്ലാം കിടന്നു കഷ്ടപ്പെട്ട് വോട്ട് പിടിക്കുന്നത്....'

എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (AFWA) കണ്ടെത്തി. ഏഴ് വര്‍ഷം പഴക്കമുള്ള യാഥാര്‍ത്ഥ വീഡിയോയില്‍ നിന്നും കുറച്ച് ഭാഗം മാത്രം പ്രചരിപ്പിച്ചാണ് രാഹുലിന്റെ പ്രസംഗത്തില്‍ അവ്യക്തത സൃഷ്ടിക്കുന്നത്. യഥാര്‍ത്ഥ വീഡിയോയില്‍ ഗര്‍ഭിണികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ 'ജനനി സുരക്ഷ യോജന'യെക്കുറിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം.

പ്രചാരത്തിലുള്ള വീഡിയോയുടെ വസ്തുത കണ്ടെത്താന്‍ കീവേഡുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ ഇത് 2011, നവംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഭൂല്‍പൂരില്‍ നിന്നുള്ളതാണ് കണ്ടെത്തി. ഇന്ത്യാ ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ സമാന വീഡിയോയുടെ പൂര്‍ണ രൂപവും കണ്ടെത്തി.

സര്‍ക്കാര്‍ ആശുപത്രികളിലും പൊതു ആരോഗ്യകേന്ദ്രങ്ങളിലും പ്രസവിക്കുന്ന, സ്ത്രീകള്‍ക്കും അവരുടെ നവജാതശിശുക്കള്‍ക്കും സൗജന്യമായി ചികിത്സ, പരിശോധനകള്‍, ഭക്ഷണം എന്നിവ നല്‍കുന്നന പദ്ധതിയാണ് 'ജനനി സുരക്ഷ യോജന'. 2012 മുതല്‍ ആരംഭിച്ച പദ്ധതി പ്രകാരം സാധരണ പ്രസവത്തിന് 1,400 രൂപയും, സിസേറിയന്‍ പ്രസവത്തിന് 3,300 രൂപയും ഗവണ്‍മെന്റില്‍ നിന്നും ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം.

എന്നാല്‍ ഉത്തര്‍ പ്രദേശില്‍, പദ്ധതിയിന്മേല്‍ ക്രമക്കേട് നടക്കുന്നെന്നാണ് രാഹുല്‍ അന്ന് ഉയര്‍ത്തിയ ആരോപണം. ഒരേ വ്യക്തി തന്നെ ധാരാളം തവണ ഈ ആനുകൂല്യത്തിന് ഉടമയാകുന്നെന്നും, വിവരാവകാശ രേഖ പ്രകാരം ഇതിന് വ്യക്തമായ മറുപടി ലഭിച്ചെന്നും, ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ ഒരു സ്ത്രീ വര്‍ഷത്തില്‍ 52 കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായാണ് വ്യാജ രേഖകളെന്നും രാഹുല്‍ പറയുന്നുണ്ട്.

1,400 രൂപ ഇതുപോലെ സഹായ ധനമായി കൈപറ്റുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ യു.പിയില്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതാവിന്റെ വൈറല്‍ പ്രസംഗം വ്യക്തമാക്കുന്നുണ്ട്.

rahul gandhi fact check
Advertisment