Advertisment

ശത്രുത ഭീരുത്വമാണ്.....ലോകം മുഴുവന്‍ ശത്രുത കൊണ്ട് നിറഞ്ഞാലും താനത് കാര്യമാക്കുന്നില്ല.... താന്‍ ഒരു ഭീരുവല്ല..... പകയുടേയും വെറുപ്പിന്റേയും പിന്നില്‍ താന്‍ ഒളിച്ചിരിക്കില്ല....എല്ലാ ജീവികളേയും താന്‍ സ്‌നേഹിക്കും.... താല്‍ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്‌നേഹിക്കുമെന്നും രാഹുല്‍ ഗാന്ധി

New Update

ദില്ലി: ശത്രുത ഭീരുത്വമാണെന്നും ലോകം മുഴുവന്‍ ശത്രുത കൊണ്ട് നിറഞ്ഞാലും താനത് കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി. താന്‍ ഒരു ഭീരുവല്ല.

Advertisment

publive-image

പകയുടേയും വെറുപ്പിന്റേയും പിന്നില്‍ താന്‍ ഒളിച്ചിരിക്കില്ലെന്നും എല്ലാ ജീവികളേയും താന്‍ സ്‌നേഹിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. താല്‍ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്‌നേഹിക്കുമെന്നും രാഹുല്‍ തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച വിവരം ട്വീറ്റ് ചെയ്തതിന് ശേഷം രാഹുല്‍ ഗാന്ധി എഴുതിയ ആദ്യത്തെ ട്വീറ്റാണിത്.

ദേശീയ രാഷ്ട്രീയമാണോ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണോ രാഹുല്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഏതായാലും ഊഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും ധാരാളം സാധ്യത നല്‍കുന്നുണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ച വരികള്‍

Advertisment