Advertisment

എഎപിയുമായുള്ള സഖ്യത്തിന് രാഹുല്‍ഗാന്ധി ആഗ്രഹിച്ചിരുന്നു.....ഡല്‍ഹിക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന് എഎപി നേതൃത്വം വാശിപിടിച്ചു..... ഇതാണ് സഖ്യസാധ്യതകള്‍ അടയാനുള്ള കാരണം..... ഓരോ സംസ്ഥാനങ്ങളിലും ഓരോ രാഷ്ട്രീയ സാഹചര്യമാണുള്ളത്......കോണ്‍ഗ്രസ് എഎപി സഖ്യസാധ്യതകള്‍ക്ക് തടസ്സമായത് അരവിന്ദ് കേജ്രിവാളിന്റെ നിര്‍ബന്ധബുദ്ധിയാണെന്ന് പി.സി.ചാക്കോ

New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് - എഎപി സഖ്യസാധ്യതകള്‍ക്ക് തടസ്സമായത് അരവിന്ദ് കേജ്രിവാളിന്റെ നിര്‍ബന്ധബുദ്ധിയാണെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി പ്രവര്‍ത്തക സമിതിയംഗം പി.സി.ചാക്കോ.

Advertisment

publive-image

ഡല്‍ഹിയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ പോലും ധാരണയില്‍ എത്തിയിരുന്നു. എഎപിക്ക് നാല്, കോണ്‍ഗ്രസിന് മുന്ന് എന്നിങ്ങനെയായിരുന്നു ധാരണ. എഎപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമുണ്ടായിരുന്നു.

എഎപിയുമായി ഒന്നിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ആശങ്കകള്‍ക്കിടയിലും സംസ്ഥാന നേതൃത്വവും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇനിയും ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് തയാറാണ് ചാക്കോ വ്യക്തമാക്കി.

ഡല്‍ഹിക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന് എഎപി നേതൃത്വം വാശിപിടിച്ചു. ഇതാണ് സഖ്യസാധ്യതകള്‍ അടയാനുള്ള കാരണം. ഓരോ സംസ്ഥാനങ്ങളിലും ഓരോ രാഷ്ട്രീയ സാഹചര്യമാണുള്ളത്. കോണ്‍ഗ്രസും എഎപിയും ബിജെപിക്കെതിരെ ഒന്നിക്കേണ്ട പ്രത്യേക സാഹചര്യമാണ് ഡല്‍ഹിയിലുള്ളത്.

എന്നാല്‍ മറ്റിടങ്ങളില്‍ ഇതില്ല, അതു പ്രായോഗികവുമല്ല.- ചാക്കോ പറഞ്ഞു.

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന കോണ്‍ഗ്രസ് നയത്തിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ചു മല്‍സരിക്കുമെന്നു സൂചനകളുണ്ടായിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയതോടെ എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പിസിസി നേതൃത്വത്തിന്റെ എതിര്‍പ്പാണ് സഖ്യത്തിനു തടസ്സമെന്നായിരുന്നു സൂചന.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇപ്പോഴത്തെ സഖ്യം തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അധ്യക്ഷയായ പിസിസി സഖ്യത്തെ എതിര്‍ത്തത്. ഇതിനെത്തുര്‍ന്നു വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം സഖ്യം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

Advertisment